bjp-meeting-against-cpm-on-pb-sandeep-murder
പത്തനംതിട്ട: തിരുവല്ല പെരിങ്ങരയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധ യോഗവുമായി ബിജെപി രംഗത്ത്. സിപിഎം രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. തുടർന്ന് യോഗത്തിൽ സിപിഎമ്മിന്റെ വേട്ടയാടൽ നിർത്തണമെന്നും ആർഎസ്എസിനും ബിജെപിക്കുമെതിരെ കള്ളക്കഥകൾ മെനയുന്നത് നിർത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ വിവരം ബിജെപി സംസ്ഥാന വക്താവ്, ആർ.സന്ദീപ് വാചസ്പതിയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
പൊടിയാടിയിൽ നടന്ന ബിജെപി രാഷ്ട്രീയ വിശദീകരണ യോഗം എന്തു കൊണ്ടും മാതൃകാപരമായിരുന്നു. രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. ആദരം അർപ്പിക്കണമെന്ന നിർദ്ദേശം മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിച്ചു. കാരണം അവർക്ക് മനസാക്ഷിക്കുത്ത് ഇല്ലായിരുന്നെന്ന്” അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറഞ്ഞു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
”തിരുവല്ല പെരിങ്ങരയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപ് കൊല്ലപ്പെട്ടതിനെ തുടർന്ന് സിപിഎം നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ബിജെപി തിരുവല്ല നിയോജക മണ്ഡലം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം തികച്ചും മാതൃകാപരമായിരുന്നു. സിപിഎം രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്.
മുഖ്യ പ്രഭാഷണത്തിന് മുൻപ് സന്ദീപിന് ആദരം അർപ്പിക്കണമെന്ന നിർദ്ദേശം അവിടെ കൂടിയ മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിക്കുകയായിരുന്നു. കാരണം അവർക്കാർക്കും മനഃസാക്ഷി കുത്തില്ലായിരുന്നു. കൊലപാതകം നടന്ന് ആഴ്ചകൾ പിന്നിട്ടും സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ച് ഒരു പരിപാടി നടത്താൻ സിപിഎം തയ്യാറാകാത്തത് ദുരൂഹമാണ്. സന്ദീപിന്റെ മരണത്തെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.”
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…