ദില്ലി: ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആവേശം പാർലമെന്റിലും. ‘മൂന്നാം തവണയും മോദി സർക്കാർ’, ‘വീണ്ടും വീണ്ടും മോദി സർക്കാർ’ തുടങ്ങിയ മുദ്രാവാക്യം വിളികളോടെയാണ് ഇന്ന് പാർലമെന്റ് സമ്മേളനം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് ഭരണപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശവും ആത്മവിശ്വാസവുമാണ് ഇന്ന് പാർലമെന്റിൽ മുഴങ്ങിയത്. പിന്തിരിപ്പൻ ശക്തികളെ തെരഞ്ഞെടുപ്പിൽ ജനം തള്ളിയെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
നിഷേധാത്മകതയെ രാജ്യം നിരസിച്ചിരിക്കുകയാണ്. മികച്ച ഭരണം കാഴ്ചവയ്‌ക്കാനായാൽ, പൊതുജനങ്ങളുടെ സേവനത്തിനായി കർമ്മനിരതരായാൽ, ഭരണവിരുദ്ധവികാരമെന്ന വാക്ക് അവിടെ അപ്രസക്തമാണ്. രാജ്യത്തെ സാധാരണക്കാരുടെ ക്ഷേമത്തിനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കും വേണ്ടി പ്രതിജ്ഞാബദ്ധരായവർക്ക് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രോത്സാഹജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ രോഷം സഭയിൽ പുറത്തെടുക്കരുതെന്ന ഉപദേശവും അദ്ദേഹം പ്രതിപക്ഷത്തിന് നൽകി
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…