Friday, May 3, 2024
spot_img

ബിജെപി എംപി മാരിൽ ആവേശവും ആത്മവിശ്വാസവും ഇരട്ടിച്ചു, ആഘോഷം പാർലമെന്റിലും; സമ്മേളനം തുടങ്ങിയത് ‘മൂന്നാം തവണയും മോദി സർക്കാർ’ എന്ന മുദ്രാവാക്യം വിളികളോടെ; പിന്തിരിപ്പൻ ശക്തികളെ ജനം തള്ളിയെന്ന് പ്രധാനമന്ത്രി

ദില്ലി: ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആവേശം പാർലമെന്റിലും. ‘മൂന്നാം തവണയും മോദി സർക്കാർ’, ‘വീണ്ടും വീണ്ടും മോദി സർക്കാർ’ തുടങ്ങിയ മുദ്രാവാക്യം വിളികളോടെയാണ് ഇന്ന് പാർലമെന്റ് സമ്മേളനം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് ഭരണപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശവും ആത്മവിശ്വാസവുമാണ് ഇന്ന് പാർലമെന്റിൽ മുഴങ്ങിയത്. പിന്തിരിപ്പൻ ശക്തികളെ തെരഞ്ഞെടുപ്പിൽ ജനം തള്ളിയെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

നിഷേധാത്മകതയെ രാജ്യം നിരസിച്ചിരിക്കുകയാണ്. മികച്ച ഭരണം കാഴ്ചവയ്‌ക്കാനായാൽ, പൊതുജനങ്ങളുടെ സേവനത്തിനായി കർമ്മനിരതരായാൽ, ഭരണവിരുദ്ധവികാരമെന്ന വാക്ക് അവിടെ അപ്രസക്തമാണ്. രാജ്യത്തെ സാധാരണക്കാരുടെ ക്ഷേമത്തിനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കും വേണ്ടി പ്രതിജ്ഞാബദ്ധരായവർക്ക് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രോത്സാഹജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ രോഷം സഭയിൽ പുറത്തെടുക്കരുതെന്ന ഉപദേശവും അദ്ദേഹം പ്രതിപക്ഷത്തിന് നൽകി

Related Articles

Latest Articles