Friday, December 12, 2025

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി, പ്രകടനപത്രിക പുറത്തിറക്കി, അഴിമതി രഹിത പഞ്ചായത്തുകൾ പ്രധാന വാഗ്ദാനം

ജൂലൈ എട്ടിന് നടക്കുന്ന ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്ത മജുംദര്‍, ബംഗാള്‍ നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, പാര്‍ട്ടിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് എന്നിവര്‍ ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പത്രിക പുറത്തിറക്കിയത്.

അഴിമതിരഹിത പഞ്ചായത്തുകളുടെ രൂപീകരണം, കര്‍ഷകരുടെ വികസനം ഉറപ്പാക്കല്‍, അസംഘടിത മേഖലയിലെ ജനങ്ങളുടെ വികസനം ഉറപ്പാക്കല്‍, ആരോഗ്യം, സ്ത്രീക്ഷേമം, അടുത്ത് തലമുറയുടെ ഭാവി സുരക്ഷിതമാക്കല്‍ ,ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, നല്ല ഭരണം, ക്രമസമാധാന നില മെച്ചപ്പെടുത്തല്‍ തുടങ്ങി ഒമ്പത് വിഷയങ്ങള്‍ ഊന്നിപ്പറഞ്ഞാണ് പാര്‍ട്ടി പഞ്ചായത്ത് ഭരണം പിടിക്കാന്‍ പോരാടുന്നത്.

Related Articles

Latest Articles