BJP raised allegations against Priyanka Vadra; Overturned Supreme Court's directive that criminal background should be specified in affidavits;
ദില്ലി : വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കാ വാദ്രക്കെതിരെ ആക്ഷേപം ഉയർത്തി ബിജെപി. പ്രിയങ്കയുടെ ഭർത്താവായ റോബർട്ട് വാദ്രയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചുവെന്ന് ബിജെപി ആരോപിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള വിവരങ്ങൾ നാമനിർദേശ പത്രികയിൽ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും അത് പാലിച്ചില്ലെന്നും, ഇതിനെ തുടർന്ന് പ്രിയങ്കയുടെ പത്രിക റദ്ദാക്കണമെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.
സത്യവാങ്മൂലത്തിൽ റോബർട്ട് വാദ്രയുടെ സ്വത്തായി 66 കോടി രൂപ രേഖപ്പെടുത്തിയെങ്കിലും യഥാർത്ഥ കണക്ക് ഇതിലും എത്രയോ ഏറെയാണ് എന്ന് ബിജെപി ആരോപിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വാദ്രക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെന്നും, അവരുടെ കണക്ക് ഇതല്ലെന്നും ബിജെപി വ്യക്തമാക്കി.
.
ഗൗരവ് ഭാട്ടിയ മുമ്പും പ്രിയങ്കയുടെ സ്വത്ത് സംബന്ധിച്ച് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പ്രിയങ്ക 12 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചത് അതെ സമയം റോബർട്ട് വാദ്രയുടെ സ്വത്ത് 66 കോടി രൂപയാണ്. എന്നാൽ, ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച്, വാദ്രയുടെ ആസ്തി 75 കോടിയിലധികമാണെന്ന് ഭാട്ടിയ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മാർച്ചിൽ ആദായനികുതി വകുപ്പ് 2010 മുതൽ 2021 വരെയുള്ള വാദ്രയുടെ ഐടി റിട്ടേണുകളുടെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്, 80 കോടിയോളം രൂപയുടെ നികുതി അടയ്‌ക്കാനുണ്ടെന്ന് കണ്ടെത്തിയിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം, 64 കോടിയെന്ന സത്യവാങ്മൂല കണക്കായിരിക്കുന്നു; ഇത് ആദായനികുതി വകുപ്പിനെ പറ്റിക്കലാണെന്നും ഭാട്ടിയ അഭിപ്രായപ്പെട്ടു.
ദശാബ്ദങ്ങളായി വാദ്ര അദ്ദേഹത്തിന്റെ യഥാർത്ഥ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഈ തുക എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് അറിയാൻ ഈ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നുവെന്നും ഭാട്യ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…