Sunday, December 21, 2025

“സ്നേഹം ജനഹൃദയങ്ങളിലാണ്, അതെ നേടിയെടുക്കേണ്ടതാണ്; കടകളിൽ ആരും അത് വിൽക്കാറില്ല” അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ പ്രതിപക്ഷത്തെ കളിയാക്കി ബിജെപിയുടെ വീഡിയോ ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ; നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊരുങ്ങി പാർട്ടി

ദില്ലി: സ്നേഹം ഹൃദയത്തിൽ നിന്ന് വരേണ്ടതാണ് അല്ലാതെ അത് കടകളിൽ ആരും വിൽക്കാറില്ലെന്ന് തിരിച്ചടിച്ച് ബിജെപി. പാർലമെന്റിൽ പ്രതിപക്ഷ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തെ കളിയാക്കിക്കൊണ്ട് വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ബിജെപി. ഇന്ന് രാവിലെ ബിജെപിയുടെ ട്വിറ്റർ ഹാന്ഡിലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് 2.55 മിനിട്ട് നീളുന്ന വീഡിയോ ഗാനം പാർട്ടി പുറത്തിറക്കിയിരിക്കുന്നത്. കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സ്നേഹത്തിന്റെ കട തുറന്നതായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ കളിയാക്കിയാണ് പുതിയ ഗാനം.

സ്നേഹം ജനഹൃദയങ്ങളിലാണ്; കടകളിലല്ല ! അത് നേടിയെടുക്കേണ്ടതാണ് ആരും അത് വിൽക്കാറില്ല എന്ന തലക്കെട്ടോടെയാണ് വീഡിയോ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. രാജ്യത്തെ സന്യത്തിന്റെ ആധുനികവൽക്കരണം, ആർട്ടിക്കിൾ 370 മരവിപ്പിക്കൽ, വന്ദേഭാരതിന്റെ വരവ്, ബഹിരാകാശ രംഗത്തെ പുരോഗതി, സാമൂഹിക സുരക്ഷാ പദ്ധതികൾ, മേക് ഇൻ ഇന്ത്യ തുടങ്ങി മോദി സർക്കാരിന്റെ അഭിമാന പദ്ധതികളെല്ലാം ഗാനത്തിൽ വിഷയമാകുന്നുണ്ട്. കോൺഗ്രസ് ഭരണകാലത്തെ രാജ്യത്തിൻറെ വിഭജനം, അടിയന്തിരാവസ്ഥ, ഭരണഘടനയോടുള്ള അവഹേളനം അങ്ങനെ വീഴ്ചകളെ ഗാനം എണ്ണിയെണ്ണി വിമർശിക്കുന്നു.

അടിയന്തിര പ്രമേയ ചർച്ചയിൽ പുതിയ പ്രതിപക്ഷ മുന്നണിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നിശിതമായി വിമർശിച്ചിരുന്നു. അഴിമതിയുടെയും കുടുംബാധിപത്യത്തിന്റെയും ഈ കട അധികം വൈകാതെ പൂട്ടിപ്പോകുമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. സ്നേഹത്തിന്റെ കടയെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ അദ്ദേഹം പ്രസംഗത്തിൽ കണക്കറ്റ് പരിഹസിച്ചിരുന്നു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയെകൊണ്ട് പാർലമെന്റിൽ മറുപടി പറയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിപക്ഷം പാർലമെന്റിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടാ അറിയിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആയിരുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പ്രധാനമായും പരാമർശിച്ചത് ഭരണ നേട്ടങ്ങളും പ്രതിപക്ഷ നിരയിലെ കാപട്യങ്ങളുമായിരുന്നു. തുടർന്ന് പ്രതിപക്ഷം സഭബഹിഷ്കരിക്കുകയും അവിശ്വാസ പ്രമേയം ശബ്‌ദവോട്ടോടെ തള്ളുകയും ചെയ്‌തു.

Related Articles

Latest Articles