രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കളുടെ പ്രസ്‌താവനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രിക്കയച്ച കത്തിന് മറുപടി ഉരുളയ്ക്ക് ഉപ്പേരികണക്കെ. മുൻകാലങ്ങളിൽ രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ അധിക്ഷേപ പ്രസ്‌താവനകൾ ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷനൻ ജെ പി നദ്ദയാണ് മറുപടിക്കത്ത് അയച്ചത്. രാഹുല്‍ ഗാന്ധി പരാജയപ്പെട്ട ഉല്‍പ്പന്നം എന്ന് നദ്ദ പരിഹസിച്ചു. പൊതുജനം ആവര്‍ത്തിച്ച് നിരസിക്കുകയും രാഷ്‌ട്രീയമായ നിര്‍ബന്ധം മൂലം വിപണിയില്‍ ഇറക്കേണ്ടിയും വന്ന പരാജയപ്പെട്ട ഉല്‍പ്പന്നത്തെ പോളിഷ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നിങ്ങള്‍ പ്രധാനമന്ത്രി മോദിക്കയച്ച കത്തെന്ന് നദ്ദ പറഞ്ഞു.
രാഹുൽ ഇന്ത്യ വിരുദ്ധശക്തികളുടെ പിന്തുണ തേടുന്നു. കോൺഗ്രസ് എന്തിനാണ് രാഹുലിന്റെ പേരിൽ അഭിമാനം കൊള്ളുന്നത്. രാജ്യത്ത് ജാതീയമായ വിഭജനത്തിന് രാഹുല്‍ പ്രേരിപ്പിക്കുന്നു. മോദിക്കെതിരെയുള്ള ആക്രമണത്തിൽ ഖർഗേ എന്തു കൊണ്ട് മൗനം പാലിക്കുന്നെന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരെ നടക്കുന്ന ഭീഷണികളില്‍ ആശങ്കയും നിരാശയും രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഖാര്‍ഗെയുടെ കത്ത്. കത്ത് വായിച്ചപ്പോള്‍ ഖാര്‍ഗെ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് തനിക്ക് തോന്നിയതായും നദ്ദ പറഞ്ഞു. സോണിയ ഗാന്ധി മോദിയെ മരണത്തിന്റെ വ്യാപാരിയെന്നു വിളിച്ചപ്പോൾ കോൺഗ്രസ് രാഷ്ട്രീയ മാന്യത മറന്നുപോയോ എന്ന് അദ്ദേഹം ചോദിച്ചു.
കത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൊള്ളരുതായ്മകള്‍ മറക്കുകയോ മനപ്പൂര്‍വം അവഗണിക്കുകയോ ചെയ്തതായി കണ്ടു. അതിനാല്‍ ആ കാര്യങ്ങള്‍ വിശദമായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി. രാജകുമാരന്റെ സമ്മര്‍ദത്തിന്‍ കീഴില്‍ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്‌ട്രീയ പാര്‍ട്ടി കോപ്പി ആന്‍ഡ് പേസ്റ്റ് പാര്‍ട്ടിയായത് സങ്കടകരമാണ് – നദ്ദ കത്തില്‍ കുറിച്ചു. യുഎസ് സന്ദർശനത്തിനിടെയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി ആക്രമണം കടുപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു മോദിക്ക് ഖർഗേ കഴിഞ്ഞ ദിവസം കത്തയച്ചത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…