BJP shut Rahul's mouth on Chinese provocation on Indian border.
ദില്ലി: ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിൽ രാഹുലിന്റെ വായ അടപ്പിച്ച് ബി ജെ പി.സൈനികരുടെ ആത്മവീര്യം രാഹുലും കോൺഗ്രസും ഒരിക്കൽ കൂടി കെടുത്തി എന്ന് നദ്ദ ആരോപിച്ചു. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസിന് ഉടമ്പടി ഉണ്ട് എന്നത് എല്ലാവർക്കും അറിയാം. ദോക്ലാമിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രത തുടരുമ്പോൾ രാഹുൽ രഹസ്യമായി ചൈനീസ് എംബസിയിൽ പോയി. ഇത് രാഹുലിന്‍റെ രാജ്യ സ്നേഹവുമായി ബന്ധപ്പെട്ട് വലിയ ചോദ്യംഉയർത്തുന്നുണ്ടെന്നും രാഹുലിൻ്റെ മാനസിക പാപ്പരത്തം വ്യക്തമാക്കുന്ന പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു എന്നും നദ്ദ വ്യക്തമാക്കി.
രാഹുലിന്റെ പരാമർശത്തിൽ ബി ജെ പി ഒന്നടങ്കം രാഹുലിനെതിരെ തിരിഞ്ഞിരിക്കുകയാണ്.ഇന്ത്യൻ സൈന്യത്തിനെ താഴ്ത്തികെട്ടുന്ന പ്രസ്താവന ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ രാഹുലിന് ചേർന്നത് അല്ലെന്നും നിർത്തി പോക്കൂടേ എന്നും അടക്കമുള്ള വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി പോലും രാഹുലിനെ തേടി എത്തിയത്.അതേസമയം പ്രസ്താവന ചർച്ചയാക്കാനും ബിജെപി തീരുമാനിച്ചു. പാർലമെൻറിൽ ഇക്കാര്യം ഉന്നയിക്കാൻ ധാരണയായി. അതിർത്തി തർക്കം പാർലമെന്‍റിൽ അടക്കം സജീവ ചർച്ചയാക്കി നിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ബിജെപി രാഹുലിന്‍റെ നിലപാട് ചൂണ്ടിക്കാട്ടി മറികടക്കാൻ ശ്രമം തുടരുകയാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…