BJP
ദില്ലി : രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് അസമും മേഘാലയയും. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചു രൂപവീതം കുറയ്ക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിസ്വ സർമ നിയമസഭയിൽ അറിയിച്ചു. അതേസമയം മേഘാലയയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി കൊൺറാഡ് കെ സാങ്മ അറിയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് അസമിൽ അർദ്ധരാത്രിയോടെയും മേഘാലയയിൽ തിങ്കളാഴ്ച്ചയും നിലവിൽ വരും. രണ്ടിടത്തും ബി ജെ പി യാണ് ഭരിക്കുന്നത് .മദ്യത്തിന്റെ നികുതിയിൽ അസം സർക്കാർ 25 ശതമാനം കുറവ് വരുത്തിയിരുന്നു. ഭരണത്തുടർച്ച ലഭിക്കുമെന്നാണ് സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ പ്രതീക്ഷ. പെട്രോൾ വില കുറച്ചിരിക്കുന്ന മേഘാലയയിലും ബിജെപിയുടെ പിന്തുണയുളള സർക്കാരാണ് ഭരണം നടത്തുന്നത്.
ഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം എന്നും ശാസ്ത്രലോകത്തിന് വിസ്മയമാണ്. നക്ഷത്രങ്ങളോട്…
ഋഗ്വേദത്തിലെ മന്ത്രങ്ങൾ കേവലം പ്രാർത്ഥനകൾ മാത്രമല്ല, അവ പ്രപഞ്ചത്തിലെ ഊർജ്ജത്തെയും (Universal Energy) ബോധത്തെയും ബന്ധിപ്പിക്കുന്ന ശബ്ദതരംഗങ്ങളാണ്. നിങ്ങളുടെ ജീവിതത്തിന്റെ…
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…