Kerala

കെ റെയില്‍: ബിജെപി പ്രതിനിധി സംഘം ദില്ലിയിലെത്തി; മെട്രോമാന്‍ ഇ. ശ്രീധരനുൾപ്പെടെയുള്ള സംഘം നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: കെ റെയില്‍ വിഷയത്തില്‍ ബിജെപി പ്രതിനിധി സംഘം ദില്ലിയിലെത്തി (Kerala BJP Representatives In Delhi). പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് സംഘം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന. വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. പ്രതിനിധി സംഘത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരനും, കേന്ദ്ര സഹമന്ത്രി വി. മുരളീധരനും, കുമ്മനം രാജശേഖരനും, പികെ കൃഷ്ണദാസ് എന്നിവരും ഉണ്ട്.

അതേസമയം കെ റെയിൽ പദ്ധതിയെ പൂര്‍ണമായും എതിര്‍ക്കുന്ന ബിജെപി തങ്ങളുടെ നീക്കങ്ങള്‍ക്കും എതിര്‍പ്പിനും കൂടുതല്‍ ശക്തി പകരുന്നതിനാണ് ദില്ലിയിലേക്ക് പോയിരിക്കുന്നത്. പദ്ധതിക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന ആവശ്യമാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മുന്‍പില്‍ സംഘം ഉന്നയിക്കുക.

കെ റെയിലിനെതിരെ വലിയ പ്രക്ഷോഭപരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഇതിന് കേന്ദ്ര മന്ത്രാലയത്തിന്റെയും കേന്ദ്ര നേതൃത്വത്തിന്റേയും പിന്തുണ തേടിയാണ് സംഘത്തിന്റെ ദില്ലി യാത്ര.
മെട്രോമാന്‍ ഇ ശ്രീധരനെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിലെ ദോഷവശങ്ങള്‍ കൂടി കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് എന്നാണ് പുറത്തുവരുന്ന വിവരം.

admin

Recent Posts

ജൂൺ ഒന്നിലെ ഇൻഡി സഖ്യത്തിന്റെ മുന്നണി യോഗം !തൃണമൂല്‍ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പ്രതിപക്ഷ മുന്നണിയായ ഇൻഡി മുന്നണി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്.…

16 mins ago

പിന്നിൽ നടന്ന ഭാരതം ഇന്ന് ഏറ്റവും മുൻപിൽ !

നയിക്കുന്നത് പ്രധാനസേവകൻ മോദി ; ഭാരതം പിന്നെന്തിന് ഭയക്കണമെന്ന് ലോകരാജ്യങ്ങൾ !

25 mins ago

ഗുണ്ടാനേതാവിന്റെ വിരുന്നിൽ DySPയും പോലീസുകാരും പങ്കെടുത്ത സംഭവം ! ഉദ്യോഗസ്ഥർക്കെതിരെ ഡിഐജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്പി

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് നടത്തിയ വിരുന്നിൽ ആലപ്പുഴയിലെ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്ത സംഭവത്തിൽ ഇവർക്കെതിരെ ഡിഐജിക്ക്…

30 mins ago

മോദിയില്‍ പൂര്‍ണ്ണ വിശ്വാസം ; രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് മടങ്ങിക്കോ !

സൊന്നത് താൻ സെയ്‌വാൻ ; മോദിയുടെ വാക്ക് ഫലിച്ചതിൽ അമ്പരന്ന് കുത്ത് ഇന്ത്യ മുന്നണി !

1 hour ago

ജൂൺ നാലിന് കോൺഗ്രസ് പതിവുപോലെ ഇവിഎമ്മിനെ കുറ്റപ്പെടുത്തും ; ഖാർഗെയുടെ ജോലി തെറിക്കും ! വേറെയൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി : ജൂൺ നാലിന് രാജ്യത്ത് വലിയ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ്…

1 hour ago

സ്വാതി മാലിവാളിനെതിരായ ആക്രമണക്കേസ് ! ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ പി എ വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ദില്ലി : സ്വാതി മലിവാളിനെതിരായ ആക്രമണക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ പി എ വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ…

1 hour ago