Sunday, May 19, 2024
spot_img

കെ റെയിൽ മുഖ്യമന്ത്രിയുടെ ദിവാസ്വപ്നമായി അവശേഷിക്കും; കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം : കെ റെയിലിന് അനുമതി നൽകേണ്ടതില്ലെന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

കെ റെയിൽ എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒട്ടും ലാഭകരമല്ലാത്ത, പരിസ്ഥിതിക്ക് വിഘാതമായ, അശാസ്ത്രീയവും അഴിമതി മാത്രം ലക്ഷ്യമിട്ടുള്ളതുമായ പദ്ധതി നടപ്പാക്കരുതെന്നാണ് ബിജെപിയുടെയും ജനത്തിന്റെയും നിലപാട്. മോദി സർക്കാർ കേരളത്തിലെ ജനതാൽപര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കെ റെയിലുമായി മുമ്പോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്നും ഇനിയെങ്കിലും ഇടത് സർക്കാർ പിന്തിരിയണം. ഭൂമി ഏറ്റെടുക്കലിൽ നിന്നും സർവേ നടപടികളിൽനിന്നും സർക്കാർ പിൻമാറണം.’- സുരേന്ദ്രൻ പറഞ്ഞു

മാത്രമല്ല പോലീസിന്റെ സഹായത്തോടെ ജനത്തെ ഭയപ്പെടുത്തി സർവേ കല്ലുകൾ സ്ഥാപിക്കുന്നത് പിണറായി സർക്കാർ തുടരുകയാണ്. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും ഇനി കെ റെയിൽ പദ്ധതി നടപ്പാകില്ലെന്ന് പിണറായി തിരിച്ചറിയണമെന്നും. യഥാർത്ഥ ഡിപിആറാണ് തയ്യാറാക്കുന്നതെങ്കിലും പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. വന്ദേഭാരത് എക്സ്പ്രസുകൾ കേരളത്തിന് കൂടുതൽ ലഭിക്കാനുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും . ഇതിന് വേണ്ടി റയിൽവേ മന്ത്രിയോട് സംസാരിക്കാൻ തയ്യാറാകണമെന്നും. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ബിജെപി റയിൽവേ മന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles