Kerala

സംസ്ഥാന സർക്കാർ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം! പിണറായി വിജയൻ ശ്രമിക്കുന്നത് കേരളത്തെ ചൈനയാക്കി മാറ്റാൻ, സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരും സിപിഎമ്മും കേരളത്തിൽ നടത്തുന്ന മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന് ഭരണപക്ഷത്തെ ഒരു എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചത് ഞെട്ടിക്കുന്നതാണെന്നും തുടർഭരണത്തിന്റെ ഹുങ്കിൽ കേരളത്തെ ചൈനയാക്കി മാറ്റാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയിലേതിന് സമാനമായി സർക്കാരിനെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഏറ്റവും ഒടുവിൽ തിരുവനന്തപുരം പ്രസ്ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണനെതിരെ സിപിഎം സൈബർ ഗുണ്ടകൾ വധഭീഷണി മുഴക്കിയിരിക്കുകയാണ്. പിവി അൻവർ എംഎൽഎ നേരിട്ടാണ് സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത്. ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ എന്ന പേരിൽ സംസ്ഥാനത്തെ മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് പിവി അൻവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.

അൻവറിൻ്റെ അനധികൃത റിസോർട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാദ്ധ്യമങ്ങൾ വാർത്തയാക്കിയതാണ് ഈ വെറുപ്പിന് കാരണമെന്ന് വ്യക്തമാണെന്നും കള്ളപ്പണക്കാരും മാഫിയകളുമാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്നും ഓരോ ദിവസം കഴിയുംതോറും വ്യക്തമായി കൊണ്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Anusha PV

Recent Posts

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

3 hours ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

3 hours ago

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…

4 hours ago

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

4 hours ago

അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നില തൃപ്തികരം, മന്ത്രിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കഴിഞ്ഞ ദിവസം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ നടന്നത്.…

4 hours ago

കോഴിക്കോട്ട് ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോഗി വെന്തു മരിച്ചു, 7 പേർക്ക് പരിക്ക്

കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി…

5 hours ago