ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് മുന്നോടിയായി ബി ജെ പിയിൽ വൻ അഴിച്ചുപണി. നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍മാര്‍. ആന്ധ്ര, തെലങ്കാന, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചത്. ഝാര്‍ഖണ്ഡിലും തെലങ്കാനയിലും തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണ് മാറ്റം.
കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് തെലങ്കാനയുടെ അധ്യക്ഷന്‍. നിലവില്‍ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് കിഷന്‍ റെഡ്ഡി. സംസ്ഥാനത്ത് ജനകീയ സ്വാധീനമുള്ള പാര്‍ട്ടി നേതാവാണ് കിഷന്‍ റെഡ്ഡി. പുതിയ നേതൃമാറ്റത്തോടെ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

