തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഈ മാസം എട്ടിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു . നാളെ 10 മണിക്ക് ആണ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടക്കുന്നത് . ശബരിമല സ്വർണ മോഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമാണെന്ന് അനൂപ് ആന്റണി പറഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസിനും സിപിഎമ്മിനും സ്വർണത്തോട് അല്പം താല്പര്യ കൂടുതലാണെന്ന് എല്ലാവർക്കുമറിയാം . ആ താല്പര്യമാണ് ഇപ്പോൾ ശബരിമലയിലും കാണുന്നത് എന്ന് അനൂപ് ആന്റണി പറഞ്ഞു .
സ്വർണപാളികൾ കടത്തിക്കൊണ്ടുപോയ സംഭവം മോഷണം ആണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും വലിയ മോഷണം ശബരിമലയിൽ നടന്നിട്ടും, ആഭ്യന്തര മന്ത്രി കൂടി ആയ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തിനും ഏതിനും അഭിപ്രായമുള്ള മുഖ്യമന്ത്രിക്ക് സ്വർണ്ണം മോഷ്ടിച്ചതിനെ പറ്റി എല്ലാം അറിയുന്നത് കൊണ്ടാണ് ഈ മൗനം പാലിക്കുന്നത്. ദേവസ്വം ബോർഡിൻ്റെ അനുമതിയോടെയും സഹായത്തോടെയും സ്വർണ്ണ പാളികൾ ശബരിമലയിൽ നിന്ന് കടത്തിയതായി വ്യക്തമായിരിക്കുന്നു.ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരും മന്ത്രിമാരും ഇതിനു പിന്നിൽ പ്രവർത്തിച്ചുവെന്നതിൽ സംശയമില്ല. എ. പത്മകുമാറും എൻ. വാസുവും പ്രസിഡൻ്റുമാരായിരുന്ന സമയത്താണ് ശബരിമലയിൽ ഈ അഴിമതികൾ നടന്നത്. എൻ. വാസു മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആൾ ആണെന്ന് ആർക്കാണറിയാത്തത്. കോടതി അന്വേഷണം കൊണ്ടു മാത്രം മുഴുവൻ സത്യവും പുറത്തുവരില്ല. ദേവസ്വം മന്ത്രി വി.എൻ . വാസവൻ പറഞ്ഞത് പോറ്റിയെ അറിയില്ല എന്നായിരുന്നു. എന്നാൽ പോറ്റിക്കൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ഇവരുടെ ബന്ധം സംബന്ധിച്ച സത്യാവസ്ഥ പുറത്ത് വന്നതായും അനൂപ് ആന്റണി പറഞ്ഞു .

