Saturday, December 13, 2025

ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തും ; തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രവർത്തിക്കും, മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്നാണ് ആഗ്രഹമെന്ന് ശരത് കുമാർ

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് നടനും സമത്വ മക്കൾ കക്ഷി അദ്ധ്യക്ഷനുമായ ശരത് കുമാർ. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നതിൽ തനിക്ക് ഉറച്ച വിശ്വാസമുണ്ട്. ബിജെപി മൂന്നാം തവണയും അധികാരത്തിൽ വരണമെന്നും ശരത് കുമാർ വ്യക്തമാക്കി.

‘ബിജെപി തിരിച്ചു വരണം. മൂന്നാം തവണയും ബിജെപി അധികാരത്തിൽ വരും. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം. ആ കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ടാണ് എൻഡിഎയിൽ ചേർന്നത്. തമിഴ്‌നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിയ്ക്ക് നേട്ടമാകും. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടിയും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് വേണ്ടിയും പ്രവർത്തിക്കുമെന്നും ശരത് കുമാർ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് നടന്‍ ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി തമിഴ്നാട്ടില്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്. തിരുനെല്‍വേലി, കന്യാകുമാരി സീറ്റുകളാണ് ശരത്കുമാര്‍ ബി.ജെ.പി.യോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് അറിയുന്നത്. തിരുനെല്‍വേലിയില്‍നിന്ന് താന്‍ മത്സരിക്കുമെന്ന് അദ്ദേഹം നേരത്തേതന്നെ പറഞ്ഞിരുന്നു

Related Articles

Latest Articles