India

രാജ്യസഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ: ഹരിയാനയിൽ നാടകീയ രംഗങ്ങൾ; കോൺഗ്രസ് ദേശീയ നേതാവ് അജയ് മാക്കൻ ബിജെപി യുടെ ചാണക്യ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ടു: പരാജയപ്പെട്ടിട്ടും അതറിയാതെ വിജയാഘോഷം നടത്തി കോൺഗ്രസ് നാണംകെട്ടു

ദില്ലി: ഹരിയാനയിൽ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ തോൽവി. നിയമസഭയിൽ 31 അംഗങ്ങളുള്ള കോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയെ നിഷ്പ്രയാസം വിജയിപ്പിക്കാമായിരുന്നു. എന്നാൽ അദംപുരിലെ കോണ്‍ഗ്രസ് എംഎല്‍എ ആയ കുല്‍ദീപ് ബിഷ്‌ണോയി ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെ ബിജെപി യുടെ രണ്ട് സ്ഥാനാർത്ഥികളും വിജയിക്കുകയായിരുന്നു. കോൺഗ്രസ് ദേശീയ നേതാവ് അജയ് മാക്കനായിരുന്നു സ്ഥാനാർത്ഥി. അജയ് മാക്കന്റെ പരാജയം കോൺഗ്രസ് ദേശീയ നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കൊഴിഞ്ഞു പോക്ക് തടയാൻ കോൺഗ്രസ് തങ്ങളുടെ എം എൽ എ മാരേ നേരത്തെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. കുല്‍ദീപ് ബിഷ്‌ണോയി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് ഹരിയാണ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടു. ബിജെപിയുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്‌ണോയി വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഖട്ടാര്‍ പറഞ്ഞു.

രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികള്‍ ജയിച്ചുവെന്ന് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറും ബിജെപി-ജെജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മാധ്യമ മേധാവിയുമായ കാര്‍ത്തികേയ ശര്‍മയുമാണ് വിജയിച്ചത്. ഇതിനിടെ സ്വന്തം എംഎല്‍എ കാലുവാരിയതറിയാതെ കോണ്‍ഗ്രസ് ആഘോഷം നടത്തിയതും നാണക്കേട് വര്‍ധിപ്പിച്ചു. അജയ് മാക്കന് ആശംസകളറിയിച്ച് കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി ഔദ്യോഗിക പേജുകളും ട്വീറ്റ് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ട്വീറ്റുകള്‍ പിന്‍വലിക്കേണ്ടി വന്നു.

90 അംഗ ഹരിയാണ നിയമസഭയില്‍ കോണ്‍ഗ്രസിന് 31 എംഎല്‍എമാരുണ്ട്, കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ അജയ് മാക്കന് കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാരുടേയും വോട്ട് കിട്ടിയാല്‍ വിജയിക്കാമായിരുന്നു. ഒരു സ്വതന്ത്ര അംഗം വോട്ടെടുപ്പിന് എത്തിയില്ല. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ ആകെ സാധുവായ വോട്ട് 88 ആയി. ഓരോ സ്ഥാനാര്‍ഥിക്കും ജയിക്കാന്‍ വേണ്ടത് 29.34 വോട്ടുകളായിരുന്നു. കോണ്‍ഗ്രസിന്റെ അജയ് മാക്കന് 29 വോട്ടുകളെ നേടാനായുള്ളൂ. ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ കാര്‍ത്തികേയ ശര്‍മയ്ക്ക് നേരിട്ട് 23 വോട്ടുകള്‍ ആണ് ലഭിച്ചത്. ബിജെപിയുടെ മറ്റൊരു സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറിന് ലഭിച്ച 6.65 അധിക വോട്ടുകള്‍ കാര്‍ത്തികേയ ശര്‍മയ്ക്ക് മാറ്റികൊണ്ടാണ് അദ്ദേഹത്തെ വിജയിപ്പിച്ചെടുത്തത്

Kumar Samyogee

Recent Posts

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം !! മേഖലയിൽ ആശങ്ക പടരുന്നു! കൊളംബിയയ്ക്ക് ട്രമ്പിന്റെ മുന്നറിയിപ്പ് ; മയക്കുമരുന്ന് ലാബുകൾക്ക് നേരെയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് പ്രസ്താവന

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…

22 minutes ago

പഞ്ചാബിലും ചണ്ഡിഗഡിലും അതിശൈത്യം തുടരുന്നു ! കാഴ്ച മറച്ച് മൂടൽ മഞ്ഞും; ജനുവരി 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…

30 minutes ago

പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ; സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അമൃത്സർ പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…

1 hour ago

ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ! 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; മുതിർന്ന കമാൻഡർ ഉൾപ്പെടെ 20 പേർ കീഴടങ്ങി

സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…

2 hours ago

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന വിലക്ക്! പുതിയ സുരക്ഷാ നിയമങ്ങളുമായി ഡിജിസിഎ

ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…

3 hours ago

സിലിയ ഫ്ലോറസിനും കുരുക്ക് മുറുക്കി അമേരിക്ക : മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്നും വൻ തുക കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിൽ

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…

3 hours ago