ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിൽ സന്ദർശനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ വിളികളുമായി ആയിരക്കണക്കിനാളുകൾ ചേർന്നാണ് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചതെന്നും ബിജെപിയുടെ പതാക ഉയർത്തിപ്പിടിച്ച ഓരോ പ്രവർത്തകരും നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നൽകിയെന്നും. ഇത് ചരിത്രപരമാണെന്നും സംസ്ഥാനമിപ്പോൾ ഒരു രാഷ്‌ട്രീയ മാറ്റത്തിന് തയ്യാറാണെന്നും കെ. അണ്ണാമലൈ പറഞ്ഞു
സംസ്ഥാനത്ത് 5 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ഉൾപ്പെടെ 31,500 കോടി രൂപയുടെ 11 പദ്ധതികൾക്കാണ് പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ തറക്കല്ലിട്ടത്. ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, നിതിൻ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
തുടർന്ന് 2,960 കോടി രൂപ ചെലവിൽ നിർമിച്ച 5 പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചു. വിനോദസഞ്ചാരത്തെ സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മധുര-തേനി റെയിൽപ്പാതയും ഇതിൽ ഉൾപ്പെടുന്നുണ്ട്. 500 കോടിയിലധികം രൂപ ചെലവിലാണ് ഇതിന്റെ നിർമാണം.
അതേസമയം കഴിഞ്ഞ വർഷം ഡിഎംകെ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി മോദി നടത്തുന്ന തമിഴ്‌നാട്ടിലെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. 2021 മെയ് 7-നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിൻ അധികാരമേറ്റത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…