Dileep-case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും.അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണം. മൂന്ന് മാസത്തെ സമയമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ തേടുന്നത്.
കേസ് അട്ടിമറിക്കുന്നുവെന്ന് കാട്ടി അതിജീവിത നല്‍കിയ ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകുന്നതായും കേസിലെ കുറ്റപത്രം നല്‍കുന്നത് തടയണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയാണ് അതിജീവിത നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഇവര്‍ നേരില്‍കണ്ട് ഇക്കാര്യത്തിലെ തന്റെ ആശങ്ക അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നടിയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
നടിയുടെ ഭീതി അനാവശ്യമാണെന്നും കേസ് രാഷ്‌ട്രീയമായി ഉപയോഗിക്കരുതെന്നും കോടതിയില്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ജസ്‌റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…