Saturday, December 20, 2025

തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തദ്ദേശ തെരഞ്ഞെടുപ്പിന് ബിജെപിയുടെ കച്ചകെട്ട്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 67 പേർ ; ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. 67 പേര്‍ അടങ്ങിയ ആദ്യഘട്ട പട്ടികയില്‍ മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷും ഉള്‍പ്പെടുന്നു. കടുങ്ങാനൂരിലാണ് വിവി രാജേഷ് മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പട്ടിക പ്രഖ്യാപിച്ചത്.

ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. . വി വി രാജേഷ് കൊടുങ്ങാനൂര്‍ സീറ്റിലും മത്സരിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ തമ്പാനൂര്‍ സതീഷ് തമ്പാനൂര്‍ വാര്‍ഡിലും മത്സരത്തിനുണ്ട്. പാളയം വാര്‍ഡില്‍ മുന്‍ അത്‌ലറ്റ് പത്മിനി തോമസും മത്സരത്തിനുണ്ട്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പത്മിനി തോമസ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എംആര്‍ ഗോപൻ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. പേരുര്‍ക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി.

Related Articles

Latest Articles