Gautam Gambhir
ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് (Gautam Gambhir) വീണ്ടും വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിൽ ഇ മെയിൽ ആയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ തവണയാണ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഗംഭീറിനെയും കുടുംബത്തെയും വധിക്കുമെന്നാണ് ഇ മെയിലിൽ ഉള്ളത്.
ദില്ലി പോലീസിനോ, ശ്വേത ഐപിഎസിനോ തങ്ങളെ ഒന്നും ചെയ്യാനാകില്ല. തങ്ങളുടെ ചാരന്മാർ ദില്ലി പോലീസിൽ ഉണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. isiskasmir@yahoo.com എന്ന ഇ മെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.
കഴിഞ്ഞ തവണയും ഭീഷണിമുഴക്കിക്കൊണ്ടുള്ള ഇ മെയിൽ ലഭിച്ചത് ഈ വിലാസത്തിൽ നിന്നാണ്. ബുധനാഴ്ചയാണ് ഗൗതം ഗംഭീറിന് ഇതിന് മുൻപ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും വധിക്കുമെന്ന ഭീഷണി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തുമെന്ന് പോലീസ്അറിയിച്ചു.
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…