Saturday, May 4, 2024
spot_img

“കുടുംബത്തോടെ വകവരുത്തും, ദില്ലി പോലീസിലും ചാരന്മാർ ഉണ്ട്”; ബിജെപി എംപി ഗൗതം ഗംഭീറിന് വീണ്ടും ഐഎസിന്റെ വധഭീഷണി

ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് (Gautam Gambhir) വീണ്ടും വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിൽ ഇ മെയിൽ ആയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ തവണയാണ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഗംഭീറിനെയും കുടുംബത്തെയും വധിക്കുമെന്നാണ് ഇ മെയിലിൽ ഉള്ളത്.

ദില്ലി പോലീസിനോ, ശ്വേത ഐപിഎസിനോ തങ്ങളെ ഒന്നും ചെയ്യാനാകില്ല. തങ്ങളുടെ ചാരന്മാർ ദില്ലി പോലീസിൽ ഉണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. [email protected] എന്ന ഇ മെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.

കഴിഞ്ഞ തവണയും ഭീഷണിമുഴക്കിക്കൊണ്ടുള്ള ഇ മെയിൽ ലഭിച്ചത് ഈ വിലാസത്തിൽ നിന്നാണ്. ബുധനാഴ്ചയാണ് ഗൗതം ഗംഭീറിന് ഇതിന് മുൻപ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും വധിക്കുമെന്ന ഭീഷണി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തുമെന്ന് പോലീസ്അറിയിച്ചു.

Related Articles

Latest Articles