BJP's internal survey report that the popularity of the leaders is significantly less even in the ruling states.
ദില്ലി: ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നേതാക്കളുടെ ജനപ്രീതിയില്‍ കാര്യമായ കുറവെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍ കുറവുണ്ടായിട്ടില്ല. കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാണെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ സർവേയിലെ കണ്ടെത്തൽ.
വൈകാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സർവേ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തു വന്നത്. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പ്രധാന നേതാക്കൾക്കൊന്നും 25 ശതമാനത്തിലധികം ജനപ്രീതിയില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കാര്യമായി വർദ്ധിച്ചു. സംസ്ഥാന നേതാക്കളേക്കാൾ ജനപ്രീതി പലയിടങ്ങളിലും നരേന്ദ്ര മോദിക്കുണ്ട്.
കേരളത്തില്‍ ഏറ്റവും ജനപ്രീതി നടന്‍ സുരേഷ് ഗോപിക്കാണ്. തെലങ്കാനയില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനേക്കാൾ ജനപ്രീതി മോദിക്കുണ്ട്… ഇങ്ങനെയാണ് സർവേയിലെ കണ്ടെത്തലുകൾ. ഈ സാഹചര്യത്തില്‍ പ്രാദേശിക നേതാക്കളേക്കാൾ നരേന്ദ്രമോദിയുടെ പ്രതിച്ഛായ തന്നെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പുകളെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം സർവേ സംബന്ധിച്ച റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വർഷം അവസാനമാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാന്‍ , കർണാടക തെലങ്കാന അടക്കം 6 സംസ്ഥാനങ്ങളില്‍ അടുത്ത വർഷം ആദ്യവും തെരഞ്ഞെടുപ്പ് നടക്കും
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…