ദില്ലി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 റദ്ദാക്കിയതിന് ശേഷം റെക്കോർഡ് അംഗങ്ങളുമായി ബി.ജെ.പി. കശ്മീർ സംഭവ വികാസങ്ങൾക്ക് ശേഷം മുൻ വർഷത്തിനേക്കാൾ ഇരട്ടി ആളുകൾ പാർട്ടിയുടെ ഭാഗമായെന്നാണ് കണക്കുകൾ.ജൂലായ് ആറ് മുതൽ ഓഗസ്റ്റ് 20 വരെ നടന്ന അംഗത്വ വിതരണ ഡ്രൈവിൽ 3.8 കോടി പുതിയ അംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നു.
ഉത്തർപ്രദേശിൽ 1.8 കോടി ആളുകൾ ബി.ജെ.പിയിൽ ചേർന്നു. ഏറ്റവും കൂടുതൽ ആളുകൾ അംഗത്വമെടുത്തത് ഉത്തർപ്രദേശിലാണ്. ഏതാനും മാസങ്ങൾക്കുളളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദില്ലിയിൽ 15 ലക്ഷം പുതിയ അംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നു. ആറ് വർഷത്തിലൊരിക്കലാണ് പാർട്ടി അംഗത്വ ഡ്രൈവ് സംഘടിപ്പിക്കുന്നത്. 20 ശതമാനം അംഗങ്ങളെ വർധിപ്പിക്കുകയാണ് ലക്ഷ്യം. ജമ്മുകശ്മിരീൽ 3.5 ലക്ഷം പേർ പാർട്ടിയുടെ ഭാഗമായത് മികച്ച വിജയമായി ബി.ജെ.പി കണക്കാക്കുന്നു.
ഹരിയാനയിൽ 7,14,784 , ഹിമാചൽ പ്രദേശിൽ 4,62,804, പഞ്ചാബിൽ 5,5,422, ഉത്തരാഖണ്ഡിൽ 10 ലക്ഷം, ഗുജറാത്തിൽ 33.73 ലക്ഷം, കർണാടകയിൽ 16.90 ലക്ഷം, മഹാരാഷ്ട്രയിൽ 19.97 ലക്ഷം , മധ്യപ്രദേശിൽ 24.53 ലക്ഷം പേർ എന്നിങ്ങനെയാണ് ബി.ജെ.പിയിൽ ചേർന്നവരുടെ കണക്കുകൾ.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…