Tuesday, December 16, 2025

മനോരമയുടെ വേദിയിൽ കോൺഗ്രസുകാരുടെ വായടപ്പിച്ച് ബിജെപിയുടെ സ്മൃതി ഇറാനി !

പാർലമെന്റിന് അകത്തും പുറത്തും രാഷ്ട്രീയ എതിരാളികളോട് സംവദിക്കുന്നതിൽ അസാമാന്യ കഴിവ് പ്രകടിപ്പിക്കുന്ന വ്യക്തിത്വമാണ് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. കഴിഞ്ഞ ദിവസം നടന്ന മനോരമ കോൺക്ലേവിൽ ഉദ്ഘാടകയായ സ്‌മൃതി ഇറാനിയോട് കുത്തിത്തിരുപ്പ് ചോദ്യവുമായി വന്ന കോൺഗ്രസ് നേതാവും കൊച്ചി കോർപറേഷൻ കൗൺസിലറുമായ ദീപ്‌തി മേരി വർഗീസിനെ സ്‌മൃതി ഇറാനി അടിച്ചിരുത്തുന്ന കാഴ്ച നമ്മൾ കണ്ടതാണ്. കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തുന്ന മനോരമയുടെ കോൺക്ലേവ്, സദസിൽ ധാരാളം കോൺഗ്രെസ്സുകാർ, കേന്ദ്രമന്ത്രിയെ ഒന്ന് ഉത്തരം മുട്ടിച്ചുകളയാം എന്നായിരുന്നു ദീപ്‌തി മേരി വർഗീസിന്റെ ധാരണ. വനിതാ സംവരണബില്ലിനെ കുറിച്ചായിരുന്നു സ്‌മൃതി ഇറാനിയോട് ദീപ്തി ചോദ്യം ചോദിച്ചത്. ദീപ്തിയുടെ അഭിപ്രായത്തിൽ വനിതാ സംവരണ ബിൽ ഒരു മിത്താണ്. ഇത് നടപ്പിൽ വരാൻ ഇനിയും 10-15 വർഷം വേണ്ടിവരുമത്രെ. അങ്ങനെയെങ്കിൽ ഈ ബില്ല് ഇത്ര തിടുക്കത്തിൽ പാസാക്കിയത് ബിജെപി യുടെ ഒരു ഇലെക്ഷൻ സ്റ്റണ്ട് അല്ലെ എന്നായിരുന്നു ദീപ്‌തിയുടെ ചോദ്യം.

അതേസമയം, വർഷങ്ങൾ അധികാരത്തിലിരുന്നിട്ടും വനിതാ സംവരണ ബിൽ പാസാക്കാൻ കഴിയാത്തതിന്റെ ജാള്യത കോൺഗ്രെസ്സിനുണ്ട്. അത് പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കി ബിജെപി ഷൈൻ ചെയ്തതിന്റെ നാണക്കേടും അവർക്കുണ്ട്. ഇതൊക്കെയാണ് ദീപ്‌തി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിൽ പ്രകടമാകുന്നത്. 2021 ൽ നടക്കേണ്ട സെൻസെസ് ഇനിയും പൂർത്തിയായിട്ടില്ലെന്നും മണ്ഡല പുനർനിർണയം നടത്തിയിട്ടില്ലെന്നും അതിനു മുന്നേ വനിതാ സംവരണം പാസാക്കിയിട്ട് കാര്യമില്ലെന്നുമാണ് അവർ വാദിക്കുന്നത്. പക്ഷെ സെൻസസ് നടന്നാലും മണ്ഡല പുനർനിർണയം നടന്നാലും പാർലമെന്റിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന നിയമനിർമ്മാണം നടന്നില്ലെങ്കിൽ പിന്നെന്തുകാര്യം ? ഈ നിർണ്ണായക ചുവടുവയ്പ്പാണ് ഇപ്പോൾ ബിജെപി നടത്തിയിരിക്കുന്നത്.

അതേസമയം, കോൺഗ്രസ് നേതാക്കളുടെ ഈ വ്യാജ പ്രചാരണങ്ങൾക്ക് തക്ക മറുപടിയും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നൽകിയിട്ടുണ്ട്. ഭരണഘടന പ്രകാരം മണ്ഡല പുനർനിർണയം നടത്താൻ അനുവാദമുള്ളത് 2026 ൽ മാത്രമാണ്. അതിനു മുന്നേ സെൻസസ് പൂർത്തീകരിക്കാനാകും. ഭരണഘടന അനുസരിക്കാനാണ് ബിജെപി പഠിച്ചിട്ടുള്ളത്. കോൺഗ്രസ് ഭരണഘടന പാലിക്കരുതെന്ന് പറയുന്നത് വിചിത്രമാണെന്ന് സ്‌മൃതി ഇറാനി തുറന്നടിച്ചു. വനിതാ സംവരണബിൽ കോൺഗ്രസ് രാജ്യസഭയിൽ കൊണ്ടുവന്നപ്പോൾ ബിജെപി ഒപ്പം നിന്നു. കാരണം ബിജെപി സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നു. എന്നാൽ രാജ്യസഭ പാസാക്കിയിട്ടും ബില്ല് ലോക്‌സഭയിൽ കൊണ്ടുവരാൻ കോൺഗ്രസ് തയ്യാറായില്ല. ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസ് നാലുവർഷം അതിനു ശേഷം അധികാരത്തിൽ ഇരുന്നിട്ടും വനിതാ സംവരണം കൊണ്ടുവരാത്തതെന്തെന്നും സ്‌മൃതി ഇറാനി ചോദിച്ചു. മണ്ഡല പുനർനിർണയം നടത്തിയില്ലെന്ന് പരാതി പറഞ്ഞ ദീപ്‌തിയോട് ഭരണഘടനയുടെ ആർട്ടിക്കിൾ 82 വായിക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഇപ്പോൾ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്കു മറുപടി പറയാനും വർഷങ്ങളോളം അധികാരത്തിൽ ഇരുന്നിട്ടും വനിതാ സംവരണത്തെ അട്ടിമറിച്ച കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനും ദീപ്‌തിക്ക് നൽകിയ മറുപടിയിലൂടെ സ്‌മൃതി ഇറാനിയ്ക്ക്‌ സാധിച്ചു.

Related Articles

Latest Articles