ഗാന്ധിനഗർ : ഗുജറാത്തിൽ നിർണ്ണായക നീക്കങ്ങൾ ആണ് നടക്കുന്നത് .മന്ത്രി സഭ പുനഃസംഘടനയുടെ ഭാഗമായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ എല്ലാ മന്ത്രിമാരും രാജി വെച്ചിരിക്കുകയാണ് .മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത് . യോഗത്തിനു ശേഷം പതിനാറ് മന്ത്രിമാരും രാജി സമർപ്പിച്ചു എന്ന് ആണ് വാർത്ത ഏജൻസിയായ പി .ടി .ഐ റിപ്പോർട്ട് ചെയ്യുന്നത് . പുനഃസംഘടനയുടെ ഭാഗമായി ആണ് മന്ത്രിമാർ രാജി വെച്ചത് .
നാളെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും . പുതിയ മന്ത്രിസഭ വെള്ളിയാഴ്ച രാവിലെ 11.30 ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെയും സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്യും. പതിനാറ് മന്ത്രിമാരുടെ രാജി സമർപ്പിക്കുന്നതിനായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് രാത്രിയോടെ ഗവര്‍ണര്‍ ആചാര്യ ദേവ്രാത്തിനെ കാണും .

