India

“ഹിന്ദുമതം ഉപേക്ഷിച്ച എല്ലാവരേയും, തിരികെ കൊണ്ടുവരിക എന്നത് മാത്രമാണ് ഇനിയുള്ള ഏക പോംവഴി”; തുറന്നടിച്ച് തേജസ്വി സൂര്യ

ബെംഗളൂരു: ഹിന്ദുമതം വിട്ട് മറ്റ് മതങ്ങളിലേക്ക് മാറിയ എല്ലാവരേയും ഹിന്ദു വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് ബിജെപി നേതാവും ബാംഗ്ലൂർ സൗത്ത് എംപിയുമായ തേജസ്വി സൂര്യ. ഇതിനായി ഘർ വാപ്പസി പ്രചാരണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉഡുപ്പിയിലെ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തേജസ്വി സൂര്യയുടെ വാക്കുകൾ ഇങ്ങനെ:

‘ ഹിന്ദു മതം വിട്ട് പുറത്തേക്ക് പോയ എല്ലാവരേയും, മതപരിവർത്തനം ചെയ്ത് തിരികെ കൊണ്ടുവരിക എന്നത് മാത്രമാണ് ഇനിയുള്ള ഏക പോംവഴി. നമ്മൾ അങ്ങനെ ചെയ്യുന്നവരല്ല, പക്ഷേ അങ്ങനെ ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണ്. നമ്മൾ അങ്ങനെയായി മാറണം. ആ മാറ്റം നമ്മുടെയെല്ലാം ഡിഎൻഎയിലും പ്രതിഫലിക്കണം’ എന്നും അദ്ദേഹം പറഞ്ഞു

അതേസമയം ഇതിനായി എല്ലാ ക്ഷേത്രങ്ങളും മഠങ്ങളും ഈ ലക്ഷ്യം വച്ച് വച്ച് മുന്നോട്ട് പോകണമെന്നും, മതപരിവർത്തനം ചെയ്യപ്പെട്ട് പോയ എല്ലാവരേയും മാതൃമതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. മതപരിവർത്തന വിരുദ്ധ ബിൽ കർണാടക നിയമസഭ പാസാക്കിയതിനെ കൂടി പ്രശംസിച്ചുകൊണ്ടായിരുന്നു തേജസ്വി സൂര്യയുടെ വാക്കുകൾ.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

13 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

13 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

14 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

14 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

14 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

15 hours ago