Thiruvabharana yathra
കോഴഞ്ചേരി: തിരുവാഭരണ യാത്ര സുഗമമാക്കാൻ ശ്രമപൂജ നടത്തി പന്തളം കൊട്ടാരം (Pandalam Palace). പാതയിലെ കാടുകൾ തെളിച്ചുകൊണ്ടാണ് ശ്രമപൂജ നടത്തിയത്. പന്തളം കൊട്ടാരം നിർവാഹകസമിതി ജനറൽ സെക്രട്ടറി പി എൻ നാരായണ വർമ്മയാണ് ശ്രമപൂജ യോഗം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത്. അതേസമയം തിരുവാഭരണ പാതയിൽ അറിഞ്ഞും അറിയാതെയും നടത്തിയിട്ടുള്ള കൈയ്യേറ്റങ്ങൾ 95% ആളുകളും സ്വാമേധയാ ഒഴിഞ്ഞു കൊള്ളാം എന്ന് റവന്യൂ ഡിവിഷൻ ഓഫീസർമാർക്ക് രേഖമൂലം എഴുതി നൽകിയിട്ടുള്ള പശ്ചാത്തലത്തിൽ ബാക്കിയുള്ള കൈയ്യേറ്റം കൂടി സ്വമേധയാ ഒഴിയുകയാണ് വേണ്ടത്.
അറിയാതെയായാലും തിരുവാഭരണ പാതയിൽ വീടുകൾ ഉൾപ്പെട്ടിട്ടുള്ളത് ഗവണ്മെന്റ് തലത്തിൽ പരിഹരിച്ചുനൽകികൊണ്ട് നാടിനുകൂടി ഗുണംവരുന്ന പാതയുടെ പുനരുദ്ധാരണം ഭംഗിയാക്കാൻ എല്ലാവിഭാഗം ആളുകളുടെയും, ജന പ്രതിനിധികളുടെയും സഹകരണവും ഉണ്ടാകണമെന്ന് ശ്രമപൂജ ഉത്ഘാടനം ചെയ്തുകൊണ്ട് നാരായണ വർമ്മ ആവശ്യപ്പെട്ടു. തിരുവാഭരണ പാതയിൽ ഈ വർഷം ആറുകോടിയുടെ വികസന പ്രവർത്തനമാണ് കോഴഞ്ചേരി, റാന്നി താലുക്കുകളിൽ ആരംഭിച്ചിട്ടുള്ളത്. ഇതിന് നേതൃത്വം കൊടുത്തവരെയും അദ്ദേഹം പരിപാടിയിൽ അഭിനന്ദിച്ചു.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല അധ്യക്ഷതവഹിച്ച ചടങ്ങിൽ അയ്യപ്പ സമാജം സംസ്ഥാന സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. കൊഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ശ്രമപൂജ ഉൽഘാടനവും നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി ഈശോ, ബിജോ പി മാത്യു, ഗീതു മുരളി, സുനിത ഉദയകുമാർ, തിരുവാഭരണ പാത സംരക്ഷണ സമിതി വർക്കിങ് പ്രസിഡന്റ് വി കെ രാജാഗോപാൽ, സെക്രട്ടറി എം ആർ അനിൽ കുമാർ, ട്രഷറർ പി കെ സുധാകരൻ പിള്ള, സന്തോഷ് കുറിയാനപ്പള്ളി, ശശിധരൻ പിള്ള മാടമൺ, മനോജ് കൊഴഞ്ചേരി, എം വിജയൻ എന്നിവരും പങ്കെടുത്തു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…