Sunday, June 16, 2024
spot_img

ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെ ആഘോഷമാക്കി ഇസ്ലാമിസ്റ്റുകൾ; മതം ഉപേക്ഷിച്ച് സംവിധായകൻ അലി അക്ബർ; ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ

ദില്ലി:രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ദാരുണമായ മരണം ഇസ്ലാമിസ്റ്റുകൾ ആഘോഷിച്ചതിൽ പ്രതിഷേധിച്ച് ഇസ്ലാം മതം വിട്ട മലയാളം സംവിധായകൻ അലി അക്ബറിന്റ വാർത്ത ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ.

തനിക്കും കുടുംബത്തിനും ഇനി മതമില്ലെന്നും അലി അക്ബർ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വിവിധ ഭാഷകളിലുളള നിരവധി ഓൺലൈൻ പോർട്ടലുകൾ ഉൾപ്പെടെ ഇത് പ്രാധാന്യത്തോടെ വാർത്തയാക്കി.

രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെ പരിഹസിച്ച ഇസ്ലാമിസ്റ്റുകളെ വിമർശിച്ച് അലി അക്ബർ നേരത്തെ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

വീഡിയോയ്‌ക്ക് പ്ലാറ്റ്ഫോമിൽ വിദ്വേഷകരമായ കമന്റുകൾ ലഭിച്ചതിനെത്തുടർന്ന് അക്ബറിന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് സംവിധായകൻ മറ്റൊരു അക്കൗണ്ട് തുറക്കുകയും താൻ ഇസ്ലാം വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇമോജികൾ പതിപ്പിച്ചവർക്കെതിരെ സംസാരിച്ച് അഞ്ച് മിനിറ്റിനുള്ളിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് അക്ബർ പറഞ്ഞു.

‘എനിക്ക് അത് അംഗീകരിക്കാൻ കഴിയില്ല, എനിക്ക് അതിനോട് യോജിക്കാൻ കഴിയില്ല, അതിനാൽ ഞാൻ എന്റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ എന്റെ കുടുംബത്തിനോ ഇനി മതമില്ല. അതാണ് തീരുമാനം.’- അലി അക്ബർ പറഞ്ഞു.

താൻ ഇനി മുതൽ താൻ രാമസിംഹൻ എന്നറിയപ്പെടുമെന്നും അലി അക്ബർ പറഞ്ഞു. ”കേരളത്തിന്റെ സംസ്‌കാരത്തോട് ചേർന്നുനിന്ന് കൊല്ലപ്പെട്ട വ്യക്തിയാണ് രാമസിംഹൻ. നാളെ അലി അക്ബറിനെ രാമ സിംഹൻ എന്ന് വിളിക്കും. അതാണ് ഏറ്റവും നല്ല പേര്, ” എന്നും അദ്ദേഹം പറഞ്ഞു.

1947-ലാണ് ഇസ്ലാമിൽ നിന്ന് ഹിന്ദുമതം സ്വീകരിച്ചതിന് രാമസിംഹനെയും കുടുംബത്തെയും ഇസ്ലാമിസ്റ്റുകൾ ക്രൂരമായി കശാപ്പ് ചെയ്തു കൊലപ്പെടുത്തിയത്. രാമസിംഹൻ, സഹോദരൻ ദയാസിംഹൻ, ദയാസിംഹന്റെ ഭാര്യ കമല, അവരുടെ പാചകക്കാരൻ രാജു അയ്യർ എന്നിവരും കുടുംബത്തിലെ മറ്റ് അംഗങ്ങളും മലപ്പുറം ജില്ലയിലെ മലാപ്പറമ്പിൽ ഇസ്ലാമിസ്റ്റ് ജിഹാദികളാൽ ക്രൂരമായി കശാപ്പ് ചെയ്യപ്പെട്ടു. 1947 ഓഗസ്റ്റിൽ സ്വാതന്ത്ര്യത്തിന് രണ്ടാഴ്ച മുമ്പാണ് സംഭവം.

ഇക്കാര്യം ഭാര്യയുമായി ചർച്ച ചെയ്ത ശേഷമാണ് താൻ ഇസ്ലാം മതം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അലി അക്ബർ അറിയിച്ചു.

‘ജനിച്ച വസ്ത്രം ഞാൻ വലിച്ചെറിയുകയാണ്’, അദ്ദേഹം പറഞ്ഞു. ബിപിൻ റാവത്തിന്റെ വിയോഗത്തെ പരിഹസിച്ചവരുടെ പേരുകൾ അടങ്ങിയ ചിത്രവും അക്ബർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles