സ്‌ഫോടനത്തിൽ തകർന്ന കെട്ടിടം
ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വാണിജ്യമേഖലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ 9 പേർ മരിച്ചു. 100 ലധികം പേർക്ക് പരിക്കേറ്റു എന്നാണു ലഭിക്കുന്ന റിപ്പോർട്ടുകൾ. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ വാണിജ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണു ഇന്ന് വൈകുന്നേരം 5 മണിയോടെ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർന്നു. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കാൻ സാദ്ധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.
പരിക്കേറ്റവരെ സമീപത്തെ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ മറ്റു കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . അതെസമയം സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…