Saturday, December 13, 2025

മിന്നും വിജയവുമായി ബ്ലാസ്റ്റേഴ്‌സ് ! ആവേശപ്പോരിൽ ഒഡീഷ എഫ്‌സിയെ തകർത്തത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ; പ്ലേ ഓഫ് സാധ്യത വീണ്ടും സജീവം

ആവേശപ്പോരിൽ ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. വിജയത്തോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ വീണ്ടും സജീവമായി. കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് 3-2 ന്റെ മിന്നുന്ന ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അധിക സമയത്ത് നോഹ സദോയിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോൾ സ്‌കോർ ചെയ്തത്.

മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ഒഡീഷ ലീഡ് എടുത്തു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ ക്ലിയറൻസ് പിഴവ് മുതലെടുത്ത് ജെറിയാണ് ഒഡീഷയ്ക്കായി സ്‌കോർ ചെയ്തത്. കാത്തിരിപ്പിന് ഒടുവിൽ 60 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ സ്വന്തമാക്കി. കോറൂ സിംഗിന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ പെപ്ര, ഒഡീഷ ഗോൾ കീപ്പറെ മറികടന്ന് സ്‌കോർ ചെയ്യുകയായിരുന്നു. സമനില നേടിയതോടെ ലീഡ് എടുക്കാൻ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് 73 ആം മിനിറ്റിൽ ലക്ഷ്യം കണ്ടു. ജീസസ് ജിമനെസാണ് വല കുലുക്കിയത്. എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. 80 ആം മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്ന് വീണു കിട്ടിയ അവസരം ഡോർലിറ്റൻ ഗോളാക്കി മാറ്റി. മത്സരം സമനിലയിലാകുമെന്ന് കരുതുമ്പോഴാണ് അധികസമയത്ത് നോഹ സദോയിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി വിജയ ഗോൾ നേടിയത്. ഇനി ശനിയാഴ്ച കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളികൾ.

Related Articles

Latest Articles