സ്ഫോടന സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
പഞ്ചാബിലെ അമൃത്സറിലും ജലന്ധറിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്ഫോടനങ്ങൾ . ചൊവ്വാഴ്ച രാത്രി പത്തരയോടെ അമൃത്സറിലെ ഖാസ കന്റോൺമെന്റ് മേഖലയ്ക്ക് സമീപമാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി കേട്ടതിനെത്തുടർന്ന് പോലീസും സൈന്യവും ഉടനടി സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. സംഭവസ്ഥലത്തുനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായും സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും അമൃത്സർ എസ്.പി. ആദിത്യ എസ്. വാര്യർ അറിയിച്ചു. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
അമൃത്സറിലെ സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ജലന്ധറിലെ ബി.എസ്.എഫ്. പഞ്ചാബ് ഫ്രണ്ടിയർ ആസ്ഥാനത്തിന് മുന്നിൽ മറ്റൊരു സ്ഫോടനം നടന്നത്. രാത്രി എട്ടു മണിയോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. കൊറിയർ ഡെലിവറി ബോയി ഗുർപ്രീത് സിംഗ് എന്ന യുവാവിന്റെ വാഹനമാണ് തകർന്നത്. വാഹനത്തിൽനിന്ന് മാറിനിന്നതിനാൽ യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആരോ എന്തോ എറിഞ്ഞതിനെത്തുടർന്നാണ് സ്കൂട്ടർ പൊട്ടിത്തെറിച്ചതെന്ന് യുവാവിന്റെ കുടുംബം ആരോപിക്കുമ്പോൾ, ഇത് കേവലം അപകടമാണോ അതോ ആസൂത്രിതമായ സ്ഫോടനമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിലുണ്ടായ സംഭവം എന്ന നിലയിൽ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ ഇതിനെ കാണുന്നത്.
കഴിഞ്ഞ ഏപ്രിൽ 27-ന് പട്യാലയിൽ റെയിൽവേ ട്രാക്ക് തകർക്കാനുള്ള ശ്രമത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്തെ നടുക്കിയ പുതിയ സംഭവങ്ങൾ അരങ്ങേറുന്നത്. ഇതോടെ എ.എ.പി. സർക്കാരിന്റെ ക്രമസമാധാന പാലനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ഗൗരവമുള്ളതാണെന്നും സർക്കാർ വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിതിയ കുറ്റപ്പെടുത്തി. അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു. നിലവിൽ ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…