ഷെരീഫ് ചിറയ്ക്കൽ
തൃശ്ശൂര്‍ : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം പോക്സോ കേസില്‍ അറസ്റ്റില്‍. ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലീം ലീഗിന്റെ പ്രതിനിധി ഷെരീഫ് ചിറയ്ക്കലാണ് (52) കേസിൽ പിടിയിലായത്. ഏനാമാക്കല്‍ കെട്ടുങ്ങലിലുള്ള മദ്രസയിലെ അദ്ധ്യാപകനായ ഇയാള്‍ മാര്‍ക്ക് കുറയ്ക്കുമെന്നും തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയത്.
കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം തിരിച്ചറിഞ്ഞ ക്ലാസ് ടീച്ചർ കുട്ടിയോട് രഹസ്യമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതോടെ സ്കൂള്‍ അധികൃതര്‍ ഇക്കാര്യം തൃശ്ശൂരിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പാവറട്ടി പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഷെരീഫിനെ വടക്കേക്കാട്ടുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ചാവക്കാട് ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…