Wednesday, May 15, 2024
spot_img

പോക്‌സോ കേസിൽ മുസ്‌ലീം ലീഗിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ; പിടിയിലായത് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം ഷെരീഫ് ചിറയ്ക്കൽ

തൃശ്ശൂര്‍ : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം പോക്‌സോ കേസില്‍ അറസ്റ്റില്‍. ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലീം ലീഗിന്റെ പ്രതിനിധി ഷെരീഫ് ചിറയ്ക്കലാണ് (52) കേസിൽ പിടിയിലായത്. ഏനാമാക്കല്‍ കെട്ടുങ്ങലിലുള്ള മദ്രസയിലെ അദ്ധ്യാപകനായ ഇയാള്‍ മാര്‍ക്ക് കുറയ്ക്കുമെന്നും തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയത്.

കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം തിരിച്ചറിഞ്ഞ ക്ലാസ് ടീച്ചർ കുട്ടിയോട് രഹസ്യമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം തൃശ്ശൂരിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഷെരീഫിനെ വടക്കേക്കാട്ടുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ചാവക്കാട് ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles