രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിന്യമായ വ്യായാമങ്ങള്‍ക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂര്‍ ചെയ്താല്‍ മതിയാകും. ഇതിലൂടെ അഞ്ചുമുതല്‍ എട്ടുവരെ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.
രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30-40 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നത്. ഇത് ഹൃദ്രോഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്ക് വഴിയൊരുക്കും. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും മികച്ച മറ്റൊരു മാര്‍ഗം.
ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദ തുടങ്ങിയവ ഉണ്ടാകുമ്ബോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രണമില്ലാതെ ഉയരുകയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ചെയ്താല്‍ സ്ട്രോക്കിനും വൃക്കരോഗങ്ങള്‍ക്കും കാരണാകും. തെറ്റായ ജീവിതശൈലികള്‍ കൊണ്ടുണ്ടാകുന്ന, നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മര്‍ദ്ദം ശ്രദ്ധിച്ചാല്‍ അകറ്റിനിറുത്താവുന്നതാണ്.

