ചെന്നൈ: കമൽഹാസന് കനത്ത തിരിച്ചടി. മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ എ അരുണാചലമാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറിൽ നിന്നും ചെന്നൈയിൽ വെച്ചാണ് അരുണാചലം ബിജെപി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ പാർട്ടിയിലെ പ്രധാനപ്പെട്ട നേതാവ് ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിലാണ് കമൽഹാസൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കമലിന്റെ പാർട്ടിക്ക് വേണ്ടി ശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്ന നേതാവാണ് അരുണാചലം.
അതേസമയം സൂപ്പർ താരം രജനികാന്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം പുതുവർഷത്തിൽ ഉണ്ടാകും. രജനി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകൻ അഴഗിരിയും രാഷ്ട്രീയ നിലപാട് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഡി എം കെയുമായി ഒരു തരത്തിലുള്ള നീക്ക് പോക്കുകൾക്കും തയ്യാറല്ലെന്ന് അദ്ദേഹവും അറിയിച്ചിട്ടുണ്ട്. അഴഗിരിയും ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ ബിജെപിയിൽ ചേർന്നിട്ടുണ്ട്.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…