Tuesday, December 23, 2025

മോട്ടോർ ഫെഡറേഷനുകൾ ഡിസംബർ 30 ന് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടി യിൽ ഉൾപ്പെടുത്തുക, സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കുക, മോട്ടോർ ഡ്രൈവിംഗ് തൊഴിലാളികൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുക, സി എൻ ജി വാഹനങ്ങളുടെ കാലിബ്രേഷൻ ടെസ്റ്റ് കേരളത്തിൽ നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുക, വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിഎംഎസ് നേതൃത്വം നൽകുന്ന മോട്ടോർ ഫെഡറേഷനുകൾ സംസ്ഥാന വ്യാപകമായി ഡിസംബർ 30 ന് പണിമുടക്കുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ പൊതുഗതാഗതം ആകെ തകർന്നിരിക്കുന്ന സാഹചര്യത്തിൽ മോട്ടോർ മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല ഇത് സംസ്ഥാനത്തെ മോട്ടോർ മേഖലയിലെ തൊഴിലാളികളുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഇതിനെതിരെ മുഖം തിരിക്കുന്ന സർക്കാർ നയങ്ങളിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുന്നതായും ബി എം എസ് സംസ്ഥാന പ്രസിഡണ്ട് സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി ശിവജി സുന്ദർ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ മഹേഷ് എന്നിവർ അറിയിച്ചു.

Related Articles

Latest Articles