Categories: IndiaKerala

ചരിത്രം തിരുത്തിയ ദര്‍ശനം; ഇന്ന് വിശ്വകര്‍മ്മ ജയന്തി; ദേശീയ തൊഴിലാളി ദിനം

വിശ്വകര്‍മ്മജയന്തിദിനം ദേശീയ തൊഴിലാളിദിനമായാണ് ബിഎംഎസ് ആചരിക്കുന്നത്. ഭാരതത്തിലെ മറ്റു തൊഴിലാളി സംഘടനകള്‍ മെയ് 1 ന് സാര്‍വ്വദേശീയ തൊഴിലാളി ദിനമാണ് കൊണ്ടാടുന്നത്. 2019 നവംബര്‍ 10 മുതല്‍ 2020 നവംബര്‍ 10 വരെ ബി.എം.എസ് സ്ഥാപകന്‍ സ്വര്‍ഗ്ഗീയ ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി വര്‍ഷം കൂടിയാണ്.

രാഷ്ട്രീയസ്വയംസേവകസംഘത്തിന്‍റെ രണ്ടാം സര്‍സംഘചാലകനായ പരമ പൂജനീയ മാധവ സദാശിവ ഗോള്‍വല്‍ക്കറുടെ നിര്‍ദ്ദേശത്താല്‍, ദേശസ്‌നേഹികളുടേതായ ഒരു തൊഴിലാളി സംഘടന രൂപീകരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സ്വയംസേവകരായ കുറച്ചു പേര്‍ ദത്തോപന്ത് ഠേംഗ്ഡിജിയുടെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായ ഒരു തൊഴിലാളി സംഘടനയെന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാലഘട്ടത്തിലാണ് ബി.എം.എസ് രൂപീകരിക്കപ്പെട്ടത്. ആദര്‍ശങ്ങളില്‍ അണുവിട വെള്ളം ചേര്‍ക്കാതെ, തീര്‍ത്തും തൊഴിലാളി പക്ഷത്തുനിന്ന് രാഷ്ട്രഹിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് ബിഎംഎസ് ഇന്നും പ്രയാണം തുടരുന്നു.

തൊഴിലിന്‍റെ ദേവതയായി ഭാരതീയര്‍ ആരാധിക്കുന്നത് വിശ്വകര്‍മ്മ ദേവനെയാണ്. “വ്യാസോച്ഛിഷ്ടം ജഗത് സര്‍വ്വം” എന്ന പ്രമാണം പോലെ, വിശ്വകര്‍മ്മാവിന്‍റെ സൃഷ്ടിയാണ് ലോകത്തുള്ള മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തികളുമെന്നാണ് വിശ്വാസം. വിശ്വകര്‍മ്മാവ് സ്വയംഭൂവാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു നക്ഷത്രമോ തിഥിയോ അദ്ദേഹത്തിന്‍റെ ജന്മദിനമായി പറയാനാവില്ല. എങ്കിലും ഭാരത പഞ്ചാംഗത്തിലെ കന്യസംക്രാന്തിദിനത്തിലാണ് വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു വരുന്നത്. ഒരു ദിവസത്തെ ആചാരമായി കൊണ്ടണ്ടാടുക മാത്രമല്ല മറിച്ച് സംഘടനയുടെ എല്ലാ പരിപാടിയും ആരംഭിക്കുന്നത് വിശ്വകര്‍മ്മാവിനെ പ്രണമിച്ചുകൊണ്ട്, ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ്. എല്ലാതരം പണിയായുധങ്ങളും വിശ്വകര്‍മ്മാവാണ് നിര്‍മ്മിച്ചത്. അയല്‍ രാജ്യമായ നേപ്പാളിലും വിശ്വകര്‍മ്മ ജയന്തി വിപുലമായി ആചരിച്ചു വരുന്നു.

അങ്ങനെയുള്ള നിര്‍മ്മിതികളില്‍ വ്യാപൃതനായ ഒരു മഹാത്മാവിന്‍റെ ഓര്‍മ്മയിലായിരിക്കണം തൊഴിലാളികള്‍ അഭിമാനിക്കേണ്ടതെന്ന ദൃഢനിശ്ചയത്തിലാണ് ഠേംഗ്ഡിജി, വിശ്വകര്‍മ്മ ജയന്തിദിനം ദേശീയ തൊഴിലാളി ദിനമായി ആചരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. മറ്റു തൊഴില്‍ സംഘടനകളെല്ലാം തന്നെ വിദേശത്തു നടന്ന ഒരു അക്രമ സമരത്തിന്റെ ഓര്‍മ്മയാണ് ആഘോഷിക്കുന്നത്.

ചെങ്കൊടിയല്ല, ത്യാഗത്തിന്‍റെ പ്രതീകം കാവിയാണ്. വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യവുമായി ചെങ്കൊടികളേന്തി നടന്നാല്‍ മാത്രമേ തൊഴിലാളി താത്പര്യം സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന മൂഢ വിശ്വാസത്തിന് തിരിച്ചടി നല്‍കിക്കൊണ്ട്, തൊഴിലാളി-തൊഴിലുടമ സംഘര്‍ഷമല്ല, മറിച്ച് തൊഴിലാളിയും തൊഴിലുടമയും ഒത്തൊരുമിച്ച് അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് ഠേംഗ്ഡിജി ആഹ്വാനം ചെയ്തു. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ എന്ന ചൊല്ലിന് തൊഴില്‍ മേഖലയില്‍ ഏറെ പ്രാധാന്യമുണ്ട്. തൊഴിലിടങ്ങള്‍ നിലനിന്നാല്‍ മാത്രമേ തൊഴിലും തൊഴിലാളിയുമുള്ളൂ എന്ന യാഥാര്‍ത്ഥ്യം ഠേംഗ്ഡിജി ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചിരുന്നു. അക്രമ സമരങ്ങള്‍ നടത്തി തൊഴില്‍ സ്ഥാപനങ്ങള്‍ പൂട്ടിക്കുന്ന ഇടതു സമീപനത്തെ മറികടക്കാന്‍ ഇതിലൂടെ അദ്ദേഹത്തിനു സാധിച്ചു.

അധ്വാനം ആരാധനയാണ് എന്ന ആപ്തവാക്യം ഉദ്‌ഘോഷിച്ചുകൊണ്ട് ത്യാഗം, തപസ്യ, ബലിദാനം എന്നീ ത്രിവിധ ശപഥത്തോടെ ദേശസ്‌നേഹികളായ ലക്ഷക്കണക്കിന് തൊഴിലാളികളെ വാര്‍ത്തെടുത്തു. സംഘടനയുടെ പതാക തെരഞ്ഞെടുക്കുമ്പോഴും, അക്രമത്തിന്‍റെ ചോര പുരണ്ട ചുവന്ന കൊടിയെ മാറ്റി നിര്‍ത്തി ത്യാഗത്തിന്‍റെയും തപസ്യയുടേയും പ്രതീകമായ കാവി പതാക നെഞ്ചേറ്റുവാന്‍ തെല്ലും ആലോചിക്കേണ്ടി വന്നില്ല. ഭാരതമാതാവിനെ ആരാധിച്ചുകൊണ്ടു മാത്രമേ രാഷ്ട്രഭക്തര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്ന് തൊഴിലാളികളെ ബോധവല്‍കരിച്ചു. സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് കപട വാദത്തെ, സ്വന്തം ആശയംകൊണ്ടും ആദര്‍ശം കൊണ്ടും അദ്ദേഹം തകര്‍ത്തെറിഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പോഷക സംഘടനയായി തൊഴിലാളി പ്രസ്ഥാനം പ്രവര്‍ത്തിക്കുവാന്‍ പാടില്ല എന്ന ദീര്‍ഘദര്‍ശിത്വം ഇന്നും ബി.എം.എസ് പിന്‍തുടരുന്നു. ബി.എം.എസ് രൂപീകരണവേളയില്‍, പില്‍ക്കാലത്ത് പ്രധാനമന്ത്രിയായ അടല്‍ബിഹാരി വാജ്‌പേയ് കൂടി പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മന്ത്രിയോ, എംപിയോ, എംഎല്‍എയോ ഏതെങ്കിലും രാഷ്ട്രീയനേതാവോ അല്ല ഒരു തൊഴിലാളി പ്രസ്ഥാനത്തെ നയിക്കേണ്ടത്. തൊഴിലാളി സംഘടനയെ നയിക്കേണ്ടത് തൊഴിലാളികള്‍ തന്നെയാണ്; എങ്കിലേ അവരുടെ താത്പര്യം സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന ദൃഢനിശ്ചയം ബി.എം.എസിനെ ഒരു വേറിട്ട തൊഴിലാളി സംഘടനയാക്കി.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

20 minutes ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

1 hour ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

2 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

4 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

4 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

4 hours ago