Friday, December 19, 2025

ഇറ്റലിയിൽ ബോട്ട് തകർന്ന് അപകടം ; മരിച്ചവരുടെ എണ്ണം 62 കഴിഞ്ഞു, രക്ഷാപ്രവർത്തനം തുടരുന്നു

റോം: ഇറ്റലിയിലെ ബോട്ടപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 62 കഴിഞ്ഞു. കലാബ്രിയയിൽ അഭയാർത്ഥികൾ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽ തകർന്ന്. കുഞ്ഞുങ്ങളുൾപ്പെടെയുള്ളവർ അപകടത്തിൽ മരിച്ചു. 40 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.

കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകടത്തിന് കാരണമായത്. 150 ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു അറിയാൻ കഴിഞ്ഞത്. അപകടത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടത് . 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞ നിലയിലാണു കണ്ടെത്തിയത്. ‌ ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.

Related Articles

Latest Articles