ശാസ്താംപൂവം കാടർ കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളെയും മൃതദേഹം കണ്ടെത്തി. കോളനിക്കു സമീപം ഉൾവനത്തിലാണു കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15),രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരാണ് മരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോളനിയ്ക്കടുത്തുള്ള പാറയുടെ സമീപത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മാസം രണ്ടാം തീയതി പകൽ 10 മുതലാണ് കുട്ടികളെ കാണാതായത്. അരുൺ കുമാറിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ സജി കുട്ടന്റെയും മൃതദേഹം കണ്ടെത്തി.
കട്ടികൾ പോകാനിടയുള്ള സ്ഥലങ്ങളിൽ നടത്തിയ അന്വേഷണം ഫലം കാണാത്തതിനെത്തുടർന്ന് കോളനി നിവാസികൾ കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിക്കുളങ്ങര പോലീസിന്റെയും, പരിയാരം, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു കുട്ടികൾക്കായി തിരച്ചിൽ നടത്തിയത്.

