ശ്രേയ
ഇന്നലെ ഇടവ വെറ്റക്കടയ്ക്കു സമീപം കടലില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്കരിച്ചു. ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് പ്ലാവിളയില്‍ സാജന്‍ ബാബുവിന്റെയും സിബിയുടെയും മകൾ ശ്രേയയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായിരുന്ന ശ്രേയയുടെ വിയോഗം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് കുടുംബവും നാട്ടുകാരും. വീട്ടില്‍ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന് വഴക്ക് പറഞ്ഞ് ഫോണ്‍ വാങ്ങിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് തിരച്ചിലിൽ പുരോഗമിക്കുന്നതിനിടെയാണ് അരമണിക്കൂറിനു ശേഷം മൃതദേഹം കടലില്‍നിന്നു കണ്ടെത്തിയത്.
ശ്രേയയ്‌ക്കൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും പോലീസ് ഇക്കാര്യം തള്ളി. പെണ്‍കുട്ടി ഒറ്റയ്ക്കു വന്നാണ് കടലിലേക്ക് ഇറങ്ങിയതെന്നും കടല്‍ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. എങ്ങോട്ടാണു പോകുന്നതെന്നു ചോദിച്ച് ചില മത്സ്യത്തൊഴിലാളികള്‍ ശ്രേയയെ തടഞ്ഞിരുന്നു. എന്നാല്‍ കടലിനടുത്ത് തന്റെ മാതാപിതാക്കള്‍ ഉണ്ടെന്നു അവരോടു പറഞ്ഞാണ് ശ്രേയ കടലിലേക്ക് ഇറങ്ങിയത്. പെണ്‍കുട്ടി കടലിലേക്കാണ് നടന്നു നീങ്ങുന്നതെന്നു വ്യക്തമായതോടെ അവര്‍ ഓടിച്ചെന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…