Kerala

കള്ളവോട്ട് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം, വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവ്

തിരുവനന്തപുരം; കള്ളവോട്ട് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശം. കള്ളവോട്ടു നടന്നതായി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരോട് ആരോപണങ്ങള്‍ക്ക് അവസരമുണ്ടാകാത്ത വിധം വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മീണ അറിയിച്ചത്. വീഡിയോ ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കള്ളവോട്ട് നടന്നുവെന്നുവേണം കരുതാനെന്ന് ജില്ലാകളക്ടര്‍മാരും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ആദ്യ വിശദീകരണം നല്‍കുകയായിരുന്നു.

എത്രപേര്‍ കള്ളവോട്ട് ചെയ്തു, അവരാരൊക്കെ, ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ, ബൂത്തിനകത്ത് ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എത്തി വോട്ടര്‍മാരെ സ്വാധീനിച്ചോ, കള്ളവോട്ടിന് അവരുടെ പിന്തുണ ലഭിച്ചോ തുടങ്ങിയ വിഷയങ്ങളെല്ലാം പരിശോധിക്കും. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രകമ്മിഷന്റെ അനുമതിയോടെയാകും തുടര്‍ നടപടികള്‍.

ദൃശ്യങ്ങളുടെ പ്രാഥമികപരിശോധനയില്‍ യഥാര്‍ഥ വോട്ടര്‍ ബൂത്തിലെത്തിയതായി കാണാനില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളിലെയും പ്രശ്‌നസാധ്യതയുള്ള ബൂത്തുകളിലെയും നടപടികള്‍ വെബ്ക്യാമറ വഴിയും സി.സി.ടി.വി. വഴിയും റെക്കോഡ് ചെയ്യാന്‍ കെല്‍ട്രോണിനെയാണ് ഏല്പിച്ചിരുന്നത്. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ ആവശ്യമായ ദൃശ്യങ്ങള്‍ പരിശോധിക്കും.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

6 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

7 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

7 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

7 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

8 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

8 hours ago