Thursday, December 18, 2025

അമർനാഥ് യാത്ര നടത്തി ബോളിവുഡ് താരം സാറ അലി ഖാൻ, കനത്ത സുരക്ഷയിൽ നടന്ന യാത്രയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമദ്ധ്യമങ്ങൾ, പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ ഒഴുകിയെത്തുന്നത് ആയിരങ്ങൾ!

കനത്ത സുരക്ഷക്കിടെ അമർനാഥ്‌ യാത്ര നടത്തി സാറാ അലി ഖാൻ. രാജ്യത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാണ് സാറാ കഠിനമായ അമർനാഥ് യാത്രയും നടത്തിയത്. യാത്ര കഴിഞ്ഞ് നടന്നുവരുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. എല്ലാ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയാണ് യാത്ര നടത്തിയതെന്ന് സാറാ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സാറാ അലി ഖാൻ പടികൾ ഇറങ്ങി വരുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അമർനാഥ് യാത്ര നടത്തിയ തീർത്ഥാടകരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. മോശം കാലാവസ്ഥ അവഗണിച്ച് ഞായറാഴ്ചമാത്രം 20,806 തീർത്ഥാടകകർ ക്ഷേത്രം സന്ദർശിച്ചുവെന്നാണ് വിവരം.

അതേസമയം വിക്കി കൗശലിനൊപ്പം തന്റെ റൊമാന്റിക് കോമഡി ചിത്രമായ സാരാ ഹട്‌കെ സാരാ ബാച്ച്‌കെയുടെ വിജയത്തിലാണ് സാറാ അലി ഖാൻ ഇപ്പോൾ. ലക്ഷ്മൺ ഉടേക്കർ നിർമ്മിച്ച ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles