സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി ഇസ്രായേൽ പ്രധാനമന്ത്രിബെഞ്ചമിൻ നെതന്യാഹു കുറ്റപ്പെടുത്തി. ഇന്ന് നടന്ന വെടിവെപ്പിൽ 12 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം
“മൂന്ന് മാസം മുമ്പ് ഞാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് എഴുതി, നിങ്ങളുടെ നയം ജൂതവിരുദ്ധതയുടെ തീയിലേക്ക് എണ്ണ ഒഴിക്കുകയാണെന്ന്,” നെതന്യാഹു പറഞ്ഞു.
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ഓസ്‌ട്രേലിയയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓഗസ്റ്റ് മാസത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിന് അയച്ച കത്തിൽ നിങ്ങളുടെ നയം ജൂതവിരുദ്ധതയുടെ തീയിലേക്ക് എണ്ണ ഒഴിക്കുകയാണെന്ന് നെതന്യാഹു കുറിച്ചിരുന്നു.
“നേതാക്കൾ നിശ്ശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ ജൂതവിരുദ്ധത പടരുന്ന ഒരു അർബുദമാണ്,” തെക്കൻ ഇസ്രായേലിൽ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ച് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയൻ അധികൃതർ ഈ വെടിവെപ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമായി പ്രഖ്യാപിച്ചിരുന്നു. നെതന്യാഹുവിൻ്റെ ഈ പ്രസ്താവന ഓസ്‌ട്രേലിയയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്.

