Boris Johnson
ഗ്ലാസ്‌ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (PM Modi) പ്രശംസകൊണ്ട് മൂടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ആഗോള പരിസ്ഥിതി ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാര്യക്ഷമതയെ അംഗീകരിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഓരോ മണിക്കൂറിലും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഓരോ ലോകനേതാക്കളും ഇക്കാലയളവിൽ ഇന്ത്യയിലുണ്ടായിരിക്കുന്ന മാറ്റമാണ് ചൂണ്ടിക്കാണിക്കുന്നത്.
ഭാരതത്തിൽ നടക്കുന്ന കാലാവസ്ഥ സംരക്ഷണ പരിശ്രമങ്ങളെ എടുത്തുപറയുകയാണ് ലോകരാഷ്ട്രങ്ങളെല്ലാം. അവരുടെ പ്രസംഗത്തിലും മറ്റ് അനൗപചാരിക സംഭാഷണങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളും നടപ്പാക്കൽ രീതികളും വിശദീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് നിലവിൽ വൈറലാകുന്നത്.
ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഊർജ്ജ പ്രതിസന്ധി വിഷയത്തിലെ പ്രത്യേക സെഷനിൽ സംസാരിക്കാൻ ക്ഷണിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വീഡിയോയാണ് വൈറലായത്.ഇന്ന് ലോകത്തിൽ സൂര്യപ്രകാശത്തെ എങ്ങനെ ഉപയോഗിക്കാമെന്നറിയാവുന്ന ഒരാളുണ്ട്.അത് കാണിച്ചുതന്ന വ്യക്തി നമുക്കൊപ്പമുണ്ടെന്നും പറഞ്ഞാണ് ബോറിസ് ജോൺസൻ പ്രസംഗം ആരംഭിച്ചത്. ജോൺസന്റെ വാക്കുകളെ ലോകനേതാക്കൾ നീണ്ട കയ്യടിയോടെയാണ് വരവേറ്റത്. കൗതുകത്തോടേയും ചെറുചിരിയോടേയും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണം സ്വീകരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ലക്ഷണക്കണക്കിന് പേരാണ് രാജീവ്ചന്ദ്രശേഖർ എം.പി പങ്കുവച്ച ഈ ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
“നമുക്കറിയാം എങ്ങനെയാണ് ഈ ഊർജ്ജപ്രതിസന്ധികളെ മറികടക്കാൻ നടക്കുന്ന പരിശ്രമങ്ങളെന്തൊക്കെയാണെന്ന്. അതിനായി നാം കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇന്ന് ആ പ്രതിസന്ധി പരിഹരിക്കേണ്ടത് എങ്ങനെയെന്ന് അറിയാവുന്ന ഒരാൾ ഇന്ന് നമുക്കൊപ്പമുണ്ട്. അദ്ദേഹം കൈവരിച്ച അത്ഭുതകരമായ നേട്ടം അദ്ദേഹത്തിന്റെ നാട്ടിൽ, ഇന്ത്യയിൽ ദൃശ്യവുമാണ്. ഒരു മണിക്കൂറിലെ സൂര്യപ്രകാശംമതി ഒരു വർഷം മുഴുവൻ ഭൂമിയിലെ മനുഷ്യരുടെ ആവശ്യം നിറവേറ്റാൻ’ എന്നദ്ദേഹം തെളിയിക്കുന്നു. അത് നമ്മളിന്ന് തിരിച്ചറിയുന്നു. അത് അറിയാവുന്ന അത് തെളിയിച്ച അതെങ്ങനെ നടപ്പാക്കാമെന്ന് കാണിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനാണ് ഇവിടെയുള്ളത്. സുഹൃത്തുക്കളെ ഞാൻ നിങ്ങൾക്കേവർക്കുമായി ക്ഷണിക്കുന്നു. ഇത് ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരു നരേന്ദ്രമോദി’ അദ്ദേഹത്തെ തന്റെ ആശയങ്ങൾ അവതരിപ്പിക്കാൻ ഈ വേദിയിലേക്ക് സ്‌നേഹപൂർവ്വം ക്ഷണിക്കുകയാണ്” ബോറിസ് ജോൺസൻ പറഞ്ഞു.
അതേസമയം ഇസ്രയേലിലും തരംഗമായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പാര്‍ട്ടിയില്‍ ചേരാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നരേന്ദ്ര മോദിയെ ക്ഷണിച്ചു. ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക കാലവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയായിരുന്നു ക്ഷണം. ഇസ്രായേലി മാധ്യമങ്ങള്‍ പങ്കുവച്ച വീഡിയോയില്‍ ഇസ്രായേലി പ്രധാനമന്ത്രി മോദിയോട് പറയുന്നത് കേള്‍ക്കാം. ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…