ഡമാസ്‌കസ്: ഭൂകമ്പം കശക്കിയെറിഞ്ഞ സിറിയയിൽ നഗരങ്ങൾ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ആശുപത്രികളും കെട്ടിടങ്ങളും റോഡുകളും സ്‌കൂളുകളുമെല്ലാം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നാമാവശേഷമായി. ഭൂകമ്പത്തിനെയും മരണത്തിനെയും തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വരുന്ന നവജാത ശിശുവിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു നവജാത ശിശുവിനെ തന്റെ കൈകളിലെടുത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നു വരുന്ന രക്ഷാപ്രവർത്തകനാണ് വീഡിയോയിലുള്ളത്. കുഞ്ഞ് ജനിച്ച നിമിഷം. അവന് ജന്മംനല്‍കി അവന്റെ അമ്മ മരണത്തിന് കീഴടങ്ങി എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

