Sunday, December 21, 2025

വരണ്ടുണങ്ങി സംസ്ഥാനം ! കുപ്പിവെള്ള കച്ചവടം ഉയരുന്നത് റോക്കറ്റ് വേഗത്തിൽ ; ആശങ്കയുണർത്തി വ്യാജന്മാരും

വേനൽചൂട് കടുത്തത്തോടെ സംസ്ഥാനത്തെ കുപ്പിവെള്ള കച്ചവടം ഉയരുന്നത് റോക്കറ്റ് വേഗത്തിൽ. മാർച്ച് മാസം ആരംഭമായപ്പോഴേക്കും ശരാശരി 13 ലക്ഷം ലീറ്റർ കുപ്പിവെള്ളമാണ് ദിനം പ്രതി വിറ്റുപോകുന്നതെന്നാണ് കണക്ക്. ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച്​ വിൽപനയിൽ 50 ശതമാനത്തിന്‍റെ വർധനവാണ് ഇപ്പോഴുള്ളത്. ഏപ്രിൽ,മേയ് മാസങ്ങളിൽ ചൂട് വർധിക്കുമെന്നതിനാൽ വിൽപന ഇനിയും ഉയർന്നേക്കും. സംസ്ഥാനത്ത് 240 അംഗീകൃത യൂണിറ്റുകളിലായി ഒരു വർഷം 300 കോടി രൂപയുടെ കുപ്പിവെള്ളമാണ് വിൽക്കുന്നത്.

വൻകിട കമ്പനികൾക്കു പുറമെ ചെറുകിട സംരംഭകരും സർക്കാരുമെല്ലാം കുപ്പിവെള്ള വിൽപന നടത്തുന്നുണ്ട്. എറണാകുളത്ത് മാത്രം ദിവസം 20,000 ലിറ്റര്‍ വെള്ളത്തിന്റെ ജാര്‍ വിൽപന നടക്കുന്നുണ്ട്. ഫ്ലാറ്റുകൾ, വേനൽക്കാലത്ത് വെള്ളം ലഭ്യമല്ലാതായ നഗരങ്ങളിലെ വീടുകൾ എന്നിവിടങ്ങളിലെല്ലാം ആശ്രയം 20 ലിറ്ററിന്റെ വാട്ടർ ജാറുകളാണ്. 12 തരത്തിലുള്ള ലൈസൻസാണ് കുപ്പിവെള്ള കമ്പനിയുടെ നടത്തിപ്പിനായി വേണ്ടത്. ഉയർന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക് കുപ്പിയിലായിരിക്കണം വിൽപന എന്നത് നിർബന്ധമാണ്. കുപ്പിയിൽ വെള്ളത്തിന്റെ ബാച്ച് നമ്പർ, കാലാവധി എന്നിവയും രേഖപ്പെടുത്തിയിരിക്കണം. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തി സംസ്ഥാനത്ത് വ്യാജന്മാർ വലിയതോതിൽ വിപണി കീഴടക്കുന്നുണ്ട്. വേനൽക്കാലത്ത് കച്ചവടം പൊടിപൊടിച്ചതോടെ വ്യാജന്മാരുടെ വർധിച്ചിരിക്കുകയാണ്.

Related Articles

Latest Articles