defendant-in-several-criminal-cases-young-man-arrested-under-goonda-law
കോഴിക്കോട് ; അതിർത്തി തർക്കത്തെ തുടർന്ന് പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ചതായി പരാതി നൽകി കോഴിക്കോട് കല്ലായ് സ്വദേശി യഹിയ. നടന്ന സംഭവത്തിൽ പള്ളിക്കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്. യഹിയയുടെ വീട്ടിലേക്ക് ഒരു കൂട്ടം ആളുകൾ അതിക്രമിച്ച് കടക്കുകയായിരുന്നു തുടർന്ന് യഹിയയുടെ ഭാര്യ ആയിഷബി മാത്രം വീട്ടിലുളളപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് . വീടിന്റെ ചുറ്റുമതിൽ, മുൻഭാഗത്തെ പടികൾ, മുകൾഭാഗത്തെ ഷീറ്റുകൾ എന്നിവ സംഘം തല്ലിത്തകർത്തു.
പള്ളിയുടെ ശുചിമുറിയിലെ എക്‌സോസ്റ്റ് ഫാൻ വീടിന് അഭിമുഖമായാണ് വച്ചിരിക്കുന്നത് .ഇത് ചോദ്യം ചെയ്ത് യഹിയ കോർപറേഷനിന് ഒരു പരാതി നൽകിയിരുന്നു. കോർപറേഷന്റെ അന്വേഷണത്തിൽ ശുചിമുറി നിർമ്മാണം കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചാണെന്ന് കണ്ടത്തി . ഇതിന് പിന്നാലെ ശുചിമുറി പൊളിച്ചുനീക്കാൻ കോർപറേഷൻ ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് പള്ളിക്കമ്മിറ്റി അംഗങ്ങൾക്ക് തങ്ങളോട് വൈരാഗ്യം തോന്നി തുടങ്ങിയത് എന്ന് യഹിയ പറയുന്നു .
അക്രമം നടത്തിയത് ആരാണെന്ന് അറിയില്ലെന്നും പ്രശ്‌നം പരിഹരിക്കാൻ തങ്ങൾ തയ്യാറാകുന്നില്ലെന്നും യഹിയയുടെ കുടുംബം വ്യക്തമാക്കി .
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…