ക്രിക്കറ്റിനിടെ പരിക്കേറ്റ് പല താരങ്ങളും ഗ്രൗണ്ട് വിടാറുണ്ട്. ചില പരിക്കുകള്‍ താരങ്ങളുടെ കരിയര്‍ തന്നെ ഇല്ലാതാക്കാറുണ്ട്. എന്നാല്‍ തലകറക്കത്തെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട സംഭവം കേട്ടിട്ടുണ്ടോ? ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരത്തിനിടയില്‍ അങ്ങനെയൊരു സംഭവമുണ്ടായി.
പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന്റെ ഓസീസ് താരമായ നഥാന്‍ കോള്‍ട്ടര്‍ നൈലിനാണ് മത്സരത്തിനിടെ തല കറങ്ങിയത്. തന്റെ അവസാന ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞ ശേഷം താരത്തിന് തല കറങ്ങുകയായിരുന്നു. തുടര്‍ന്ന് നഥാന്‍ കുറച്ചുനേരം ഗ്രൗണ്ടിലിരുന്നു. ഇതോടെ സഹതാരങ്ങളെല്ലാം അടുത്തെത്തി കാര്യമന്വേഷിച്ചു.
ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് നഥാനുമായി സംസാരിച്ചു. ഒടുവില്‍ ആ ഓവറിലെ ആറാം പന്തുകൂടി എറിഞ്ഞിട്ട് ഗ്രൗണ്ട് വിടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ആ പന്തില്‍ എതിര്‍ താരം സിക്‌സ് അടിക്കുകയും ചെയ്തു. ഗ്രൗണ്ട് വിട്ട് ഡ്രസ്സിങ് റൂമിലെത്തിയ താരത്തെ പിന്നീട് കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…