Kerala

പെട്ടി വിവാദം ! കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി; വിഷയം ചർച്ച ചെയ്യണമെന്ന് ഇ.എന്‍. സുരേഷ് ബാബു ; സിപിഎമ്മിൽ ഭിന്നത

പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ സിപിഎമ്മിനുള്ളിൽ ഭിന്നത. പെട്ടിയല്ല വികസനമാണ് മണ്ഡലത്തിൽ ചര്‍ച്ച ചെയ്യേണ്ടതെന്ന സിപിഎം സംസ്ഥാന സമിതി അംഗം എന്‍.എന്‍. കൃഷ്ണദാസിന്റെ നിലപാട് തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണവുമായി വന്ന പെട്ടിയുടെ കാര്യം ചര്‍ച്ച ചെയ്യാമെന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും അത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ബാബു പ്രതികരിച്ചു.

“എല്ലാകാര്യവും തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യേണ്ടതാണ്. യുഡിഎഫിനെതിരായി വരുന്ന ഏതെങ്കിലും കാര്യം ചര്‍ച്ചചെയ്യാന്‍ പാടില്ലെന്ന അഭിപ്രായമില്ല. കള്ളപ്പണത്തിന്റെ വരവും ഇവിടെ ചര്‍ച്ചചെയ്യണം. അതാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശദീകരണങ്ങള്‍ എന്തോ മറച്ചുവെക്കാന്‍ ബോധപൂര്‍വം പറയുന്ന നുണകളാണ്. കാര്യങ്ങള്‍ ഒളിച്ചുവെക്കാനുണ്ട്. പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ല. മുന്‍കൂട്ടി കാര്യങ്ങള്‍ നിശ്ചയിച്ച് നുണപറയുകയാണ്.

പാലക്കാട്ടേക്ക് കള്ളപ്പണം വന്നിട്ടുണ്ട്. അത് എവിടെയെന്ന് അന്വേഷിക്കണം. ആ കള്ളപ്പണമായിരുന്നു പെട്ടിയില്‍ എന്നത് വാസ്തവമാണ്. രാഹുല്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ല. കൊടകര കുഴല്‍പണത്തിന്റെ പങ്ക് ഈ പെട്ടിയിലൂടെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എത്തി. സമഗ്രമായി അന്വേഷിക്കണം. കൊടകരയിലെ കുഴല്‍പ്പണത്തിൽനിന്നുള്ള നാലുകോടി രൂപ ഷാഫിക്ക് കിട്ടിയത് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ എത്തിയിട്ടുണ്ട്. അത് സമഗ്രമായി പോലീസ് അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. പാര്‍ട്ടി കൊടുത്ത പരാതിയും അന്വേഷണത്തിന്റെ ഭാഗമാവും എന്നാണ് മനസിലാക്കുന്നത്.”- സുരേഷ് ബാബു പറഞ്ഞു..

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

2 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago