Boyfriend's age 22, girlfriend 22-year-old's mother; The boyfriend was shocked when he saw the girlfriend he fell in love with through Instagram
കാളികാവ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയെ കണ്ട് ഞെട്ടി യുവാവ്. നേരിൽ കാണാനായി യുവാവ് കാമുകിയ്ക്ക് തന്റെ ലൊക്കേഷൻ കൈമാറിയിരുന്നു. ലൊക്കേഷൻ നോക്കി വീട്ടിൽ വന്നുകയറിയ കാമുകിയെ കണ്ട് യുവാവ് സ്‌തംഭനായി നിന്നു. കാളികാവ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഇൻസ്റ്റാഗ്രാമിലൂടെ യുവതിയെ പരിചയപ്പെട്ടപ്പോൾ തന്നെ യുവാവ് തനിക്ക് 22 വയസാണെന്ന് പറഞ്ഞിരുന്നു. അതേസമയം യുവതി യുവാവിനോട് തനിക്ക് 18 വയസ്സെന്ന് ആണ് ചാറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ കാമുകി യുവാവിന്റെ വീട്ടില്‍ എത്തിയതോടെയാണ് കാമുകി മധുരപതിനേഴുകാരി അല്ലെന്നും തന്റെ അമ്മയുടെ പ്രായം കാമുകിക്കുണ്ടെന്ന സത്യം യുവാവ് മനസിലാക്കുന്നത്. അതുമാത്രമല്ല, തന്റെ അതേ പ്രായമുള്ള, അതായത് 22 വയസ്സുള്ള ഒരു മകൻ കാമുകിക്കുണ്ടെന്നും യുവാവ് തിരിച്ചറിഞ്ഞു.
യുവാവും കുടുംബവും കാമുകിയെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഞാൻ വെറുതെ പോകാൻ വന്നതല്ലെന്നും എന്റെ കാമുകന്റെ കൂടെ ജീവിക്കാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്. യുവതി പോകില്ലെന്നുറപ്പായതോടെ ഒടുവിൽ യുവാവിന് പോലീസിന്റെ സഹായം തേടേണ്ടി വന്നു. സ്ത്രീയെ കാണാനില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ നേരത്തെ തന്നെ കോഴിക്കോട് പോലീസിനു പരാതി നല്കിയിരുന്നു. സ്ത്രീ കാളികാവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ കോഴിക്കോട് നിന്ന് ബന്ധുക്കൾ കാളികാവിലെത്തി. കാമുകൻ വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതെന്നാണ് വീട്ടമ്മയുടെ ബന്ധുക്കൾ കരുതിയിരുന്നത്. അതിനാൽ യുവാവിനെ കൈകാര്യം ചെയ്യണം എന്ന ഉദ്ദേശത്തോടെയായിരുന്നു ബന്ധുക്കൾ കാളികാവിലെത്തിയത്. എന്നാൽ ഇത് മനസ്സിലാക്കിയ യുവാവിന്റെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ നിന്ന് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഇടവഴിയിലൂടെ യുവാവിനെ കുടുംബവീട്ടിലേക്കു മാറ്റി രക്ഷിച്ചു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…